മകളുടെ വിവാഹത്തിന് എല്‍.സി.ഡി ക്ഷണക്കത്തുമായി ബി.ജെ.പി മുന്‍മന്ത്രി (വീഡിയോ)

wedding

ബംഗളുരു: മകളുടെ വിവാഹത്തിന് ആഢംബര ക്ഷണക്കത്തുമായി ബി.ജെ.പി മുന്‍മന്ത്രി. കര്‍ണാടകയിലെ ബി.ജെ.പി നേതാവും മുന്‍മന്ത്രിയുമായ ഗാലി ജനാര്‍ദ്ധനന്‍ റെഡ്ഡിയാണ് ആഡബംര വിവാഹക്ഷണക്കത്ത് പുറത്തിറക്കിയത്. നവംബര്‍ 20നാണ് റെഡ്ഡിയുടെ മകള്‍ ബ്രാമിണിയുടെ വിവാഹം.

ചെറിയ പെട്ടിയാണ് ക്ഷണക്കത്തായി നല്‍കുന്നത്. ഇത് തുറക്കുമ്പോള്‍ ഒരു ചെറിയ എല്‍.സി.ഡി സ്‌ക്രീനും അതിനൊപ്പം ഉയര്‍ന്നുവരും. സംഗീതത്തിന്റെ അകമ്പടിയോടുകുടി വിവാഹത്തിന്റെ അറിയിപ്പ് സ്‌ക്രീനില്‍ തെളിഞ്ഞു വരും. ശേഷം റെഡ്ഡിയും, ഭാര്യയും, മകനുമെല്ലാം പാടുന്ന വീഡിയോയും സക്രീനില്‍ തെളിയും. വധുവിനെയും വരനെയും പരിചയപ്പെടുത്തി വിവാഹത്തിന് എല്ലാവരെയും ക്ഷണിക്കുന്നതോടുകൂടി വീഡിയോ അവസാനിക്കുന്നു.

ബോളിവുഡിനെപ്പോലും നാണിപ്പിക്കുന്ന തരത്തില്‍ വിവാഹക്ഷണക്കത്തിറക്കിയ റെഡ്ഡി കര്‍ണാടകയിലെ പ്രധാന വ്യവസായികളില്‍ ഒരാളാണ്. അനധികൃത ഖനനത്തിന്റെ പേരില്‍ മൂന്നുവര്‍ഷം ജയിലിലും കിടന്നിട്ടുണ്ട്. ബി. എസ്.യെദ്യുരിയപ്പ മന്ത്രിസഭയിലെ മന്ത്രിയായിരുന്ന ഇദ്ദേഹത്തെ പിന്നീട് സി.ബി.ഐ അറസ്റ്റു ചെയ്തതിനെ തുടര്‍ന്നാണ് മന്ത്രി സ്ഥാത്തു നിന്ന് മാറ്റിയത്.

You must be logged in to post a comment Login