മകളുടെ വിവാഹ ചടങ്ങില്‍ പാട്ടുപാടി വിക്രം; വീഡിയോ വൈറല്‍

തമിഴ് സൂപ്പര്‍ സ്റ്റാര്‍ വിക്രമിന്റെ മകള്‍ അക്ഷിതയുടെ വിവാഹമായിരുന്നു ഒക്ടോബര്‍ 30 ന്. ഡിഎംകെ തലവന്‍ കരുണാനിധിയുടെ കൊച്ചു മകന്‍ മനു രഞ്ജിത്തായിരുന്നു വരന്‍. ഗോപാല്‍പുരത്തെ കരുണാനിധിയുടെ കുടുംബവീട്ടില്‍ വളരെ ലളിതമായിട്ടായിരുന്നു വിവാഹം നടന്നത്. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്.

സിനിമാ മേഖലയില്‍നിന്നുളള പലരും റിസപ്ഷനിലാണ് പങ്കെടുക്കാന്‍ എത്തിയത്. വിജയ്, അജിത് തുടങ്ങിയ വന്‍ താരങ്ങളെല്ലാം റിസപ്ഷന് എത്തി.

ഇതിനുപുറമേ തന്റെ ആരാധകര്‍ക്കായും വിക്രം റിസപ്ഷന്‍ നടത്തി. നിരവധി പേരാണ് തങ്ങളുടെ പ്രിയ താരത്തിന്റെ മകള്‍ക്ക് ആശംസ അറിയിക്കാന്‍ എത്തിയത്. റിസപ്ഷന്‍ ചടങ്ങില്‍ ഗാനമേളയായിരുന്നു പ്രധാന ആകര്‍ഷണം. ഉണ്ണികൃഷ്ണന്‍, ശ്രീനിവാസ് തുടങ്ങിയ നിരവധി പ്രമുഖ ഗായകര്‍ എത്തിയിരുന്നു. അക്കൂട്ടത്തില്‍ ആരാധകരുടെ ആവശ്യപ്രകാരം വിക്രം തന്റെ ചിത്രത്തിലെ ഒരു ഗാനം ആലപിച്ചു. നാല് വരികള്‍ പാടി താരം പാട്ട് നിര്‍ത്തുകയായിരുന്നു.

Image result for vikram sing song daughter wedding

നവദമ്പതികളെ ആശംസിക്കാനെത്തിയ ആരാധകര്‍ക്ക് വിക്രം നന്ദി പറഞ്ഞു. കനത്ത മഴയെ അവഗണിച്ചും നവദമ്പതികള്‍ക്ക് ആശംസ നേരാന്‍ എത്തിയതിനും തന്റെ കുടുംബത്തിന് നല്‍കിയ സ്‌നേഹത്തിനുമാണ് സോഷ്യല്‍ മീഡിയയിലൂടെ വിക്രം നന്ദി പറഞ്ഞിരിക്കുന്നത്.

You must be logged in to post a comment Login