മക്കൾ ചെയ്യുന്നതിന് നേതാവിനെ ക്രൂശിക്കരുതെന്ന് എ കെ ബാലൻ

 

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണൻ്റെ മകൻ ബിനോയ് കോടിയേരിക്കെതിരായ പീഡന പരാതിയിൽ പ്രതികരണവുമായി മന്ത്രി എ കെ ബാലൻ. മക്കൾ ചെയ്യുന്നതിന് നേതാവിനെ ക്രൂശിക്കരുത്. വിവാദത്തെ പാര്‍ട്ടിയുമായി ബന്ധിപ്പിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

ബിനോയിക്കെതിരായ പീഡന പരാതിയിൽ പ്രതികരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയ്യാറായിട്ടില്ല. മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് പിണറായി വിജയന്‍ മൗനം പാലിച്ചു.

അതേസമയം ബിനോയ് കോടിയേരി ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് മുംബൈ പോലീസ് നിര്‍ദ്ദേശം നൽകി. ഓഷിവാര പോലീസ് ബിനോയിയുമായി ഫോണിൽ ബന്ധപ്പെട്ടുവെന്നാണ് സൂചന. മൂന്ന് ദിവസത്തിനുള്ളിൽ ഹാജരാകണമെന്നാണ് പോലീസ് നിര്‍ദ്ദേശം. യുവതിയുടെ പക്കലുള്ള ഡിജിറ്റൽ തെളിവുകളും പോലീസ് പരിശോധിക്കും. ബിനോയിയോടൊപ്പമുള്ള ചിത്രങ്ങളും വാട്സപ്പ് സന്ദേശങ്ങളും തൻ്റെ കൈയിലുണ്ടെന്ന് യുവതി അവകാശപ്പെട്ടിരുന്നു. അതേസമയം ബിനോയ് കോടിയേരി മുൻകൂര്‍ ജാമ്യത്തിനുള്ള ശ്രമം തുടങ്ങിയെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.

You must be logged in to post a comment Login