മഗ്നീഷ്യം ഇറക്കുമതി കേസ്: ടോം ജോസിനെതിരെ നടപടി വേണ്ടെന്ന് ചീഫ് സെക്രട്ടറി; വിജിലന്‍സ് ഡയറക്ടറുടെ ശുപാര്‍ശ തള്ളി

മഗ്നീഷ്യം ഇറക്കുമതികേസില്‍ ടോം ജോസിനെതിരെ നടപടി വേണ്ടെന്ന് ചീഫ് സെക്രട്ടറി. വിജിലന്‍സ് ഡയറക്ടറുടെ ശുപാര്‍ശ ചീഫ് സെക്രട്ടറി തള്ളി. ടോം ജോസിനെ പദവിയില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്നായിരുന്നു ശുപാര്‍ശ. മഗ്നീഷ്യം ഇറക്കുമതി ഇടപാടില്‍ ഒരുകോടി 75 ലക്ഷത്തിന്റെ നഷ്ടമെന്നായിരുന്നു എജിയുടെ റിപ്പോര്‍ട്ട്.

ടോം ജോസിനെതിരായ വിജിലന്‍സ് കേസ് നിലനിക്കില്ലെന്ന് നിയമസെക്രട്ടറി. നിയമസെക്രട്ടറി റിപ്പോര്‍ട്ട് ചീഫ് സെക്രട്ടറിക്ക് കൈമാറി. നിയമോപദേശം കൂടി പരിഗണിച്ചാണ് ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട്.ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറി.

You must be logged in to post a comment Login