മഞ്ജു വാര്യരുടെ പരാതി; തെളിവെടുപ്പിന് ശ്രീകുമാർ മേനോൻ എത്തിയില്ല

നടി മഞ്ജു വാര്യരുടെ പരാതിയിൽ തെളിവെടുക്കാൻ സംവിധായകൻ ശ്രീകുമാർ മേനോൻ എത്തിയില്ല. ഇന്നലെയായിരുന്നു തെളിവെടുപ്പ് നടന്നത്. തെഴിവെടുപ്പിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ശ്രീകുമാർ മേനോന് അന്വേഷണ സംഘം നോട്ടീസ് നൽകിയിരുന്നു.

മഞ്ജു വാര്യരുടെ പരാതിയിൽ ശ്രീകുമാർ മേനോന്റെ വീട്ടിലും ഓഫീസിലും പൊലീസ് റെയ്ഡ് നടത്തിയിരുന്നു. പാലക്കാട്ടെ വീട്ടിലും ഓഫീസിലുമാണ് പൊലീസ് കഴിഞ്ഞ ദിവസം റെയ്ഡ് നടത്തിയത്. താൻ ഒപ്പിട്ട ബ്ലാങ്ക് ചെക്കുകളും മഞ്ജു വാര്യർ ഫൗണ്ടേഷന്റെ ലെറ്റർ ഹെഡും ശ്രീകുമാർ മേനോന്റെ പക്കലുണ്ടെന്നായിരുന്നു മഞ്ജു പരാതിയിൽ പറഞ്ഞിരുന്നത്. എന്നാൽ റെയ്ഡിൽ രേഖകൾ കണ്ടെത്താൻ കഴിഞ്ഞില്ല.

ശ്രീകുമാർ മേനോൻ ഭീഷണിപ്പെടുത്തുന്നുവെന്ന് കാണിച്ച് ഡിജിപിക്കാണ് മഞ്ജു വാര്യർ പരാതി നൽകിയത്. സംവിധായകൻ ശ്രീകുമാർ മേനോൻ തന്നെ അപകീർത്തിപ്പെടുത്താനും അപയപ്പെടുത്താനും ശ്രമിക്കുന്നുവെന്നായിരുന്നു പരാതി. സംഭവത്തിൽ തൃശൂർ ഈസ്റ്റ് പൊലീസ് കേസെടുത്തതിന് പിന്നാലെ അന്വേഷണ ചുമതല ജില്ലാ ക്രൈം ബ്രാഞ്ച് എസിപിക്ക് കൈമാറിയിരുന്നു.

You must be logged in to post a comment Login