മഞ്ഞപ്പട ആരാധകരോട് സഹായം അഭ്യര്‍ത്ഥിച്ച് സന്ദേശ് ജിംഗന്‍

കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ദുരിതമനുഭവിക്കുകയാണ് കേരള ജനത. പ്രളയത്തില്‍ അകപ്പെട്ടവരെ് സഹായിക്കാന്‍ പരിശ്രമിക്കുകയാണ് എല്ലാവരും. സിനിമാ താരങഅങളും രാഷ്ട്രീയ പ്രവര്‍ത്തകരും ഉള്‍പ്പെടെ പല മേഖലകളില്‍ നിന്നും ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായവുമായെത്തി. ഇവര്‍ക്ക് പിന്നാലെ സാഹായം ആവശ്യപ്പെട്ട് എത്തിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ് നായകന്‍ സന്ദേശ് ജിംഗന്‍. മഞ്ഞപ്പട ആരാധകരോടാണ് താരം സഹായം അഭ്യര്‍ത്ഥിക്കുന്നത്. നേരത്തെ പരിശീലകന്‍ ഡേവിഡ് ജെയിംസും സൂപ്പര്‍ താരം സികെ വിനീതും ഇക്കാര്യം ആരാധകരോട് ആവശ്യപ്പെട്ടിരുന്നു.

ദുരന്തബാധിതര്‍ക്ക് സഹായമെത്തിക്കാന്‍ ഏവരും ഒന്നിക്കണമെന്ന് ജിംഗന്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഫയെ്‌സ്ബുക്ക് പേജിലൂടെയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രതീക്ഷ കൈവിടാതെ ധൈര്യത്തോടെയിരിക്കുക. എല്ലാവരും രക്ഷാപ്രവര്‍ത്തകരുടെയും അധികാരികളുടെയും നിര്‍ദേശങ്ങള്‍ അനുസരിക്കുക. ഭക്ഷണം, വസ്ത്രങ്ങള്‍, താമസസൗകര്യം തുടങ്ങിയ അവശ്യസഹായങ്ങള്‍ ഒരുക്കാന്‍ ഏവരും ഒന്നിക്കുക ജിംഗാന്‍ ആവശ്യപ്പെട്ടു.

കനത്ത മഴയും വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലും കാരണം നിരവധി പേര്‍ക്കാണ് അവരുടെ വീടും വസ്തുക്കളും നഷ്ടപ്പെട്ടത്. ആയരകണക്കിന് കുടുംബങ്ങള്‍ ഇപ്പോഴും അഭയാര്‍ത്ഥി ക്യാംപുകളിലാണ്. പലമേഖലകളില്‍ നിന്നും ഇവര്‍ക്ക് സഹായങ്ങള്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട്.

അതേസമയം, ഐഎസ്എല്‍ അഞ്ചാം സീസന്റെ ഒരുക്കത്തിലാണ് സന്ദേശ് ജിംഗന്‍.  ഇന്ത്യന്‍ സൂപ്പര്‍ ലീഗ് അഞ്ചാം എഡിഷന്‍ സെപ്റ്റംബര്‍ അവസാനത്തോടെ തുടങ്ങും. സെപ്റ്റംബര്‍ 29ന് തുടങ്ങുന്ന ടൂര്‍ണമെന്റിന് ഇത്തവണ ആറ് മാസത്തോളം ദൈര്‍ഘ്യമുണ്ടാകും. 2019 മാര്‍ച്ച് പകുതിയോടെയാകും ഐഎസ്എല്‍ സമാപിക്കുക. ഇഎന്നാല്‍ തുടര്‍ച്ചയായി മത്സരങ്ങള്‍ ഉണ്ടാകില്ല എന്നതാകും ഇത്തവണത്തെ പ്രത്യേകത. മത്സരത്തിന് മൂന്ന് ഇടവേളകളുണ്ടാകും എന്ന പ്രത്യേകതയുമുണ്ട്.

ഇന്ത്യന്‍ ടീമിന്റെ രണ്ട് സൗഹൃദ മത്സരങ്ങള്‍ നടക്കുന്നതിനാല്‍ ഒക്ടോബറിലും നവംബറിലും ചെറിയ ഇടവേളയും അരങ്ങേറുന്ന എഎഫ്‌സി ഏഷ്യന്‍ കപ്പില്‍ ഇന്ത്യ കളിക്കുന്നതുമൂലം വലിയൊരു ഇടവേളയ്ക്കും ടൂര്‍ണമെന്റ് സാക്ഷ്യം വഹിക്കും. ഡിസംബര്‍ പകുതിയോടെ നിര്‍ത്തിവെക്കുന്ന ലീഗ് മത്സരങ്ങള്‍ പുനരാരംഭിക്കാന്‍ ഫെബ്രുവരി വരെ ആരാധകര്‍ കാത്തിരിക്കേണ്ടിവരും.അതെസമയം അഞ്ചാം സീസണില്‍ പുതിയ ടീമുകള്‍ക്ക് ഐഎസ്എല്‍ പ്രവേശനം സാധ്യമാകില്ല.

ഐഎസ്എല്‍ സംഘാടകരായ ഫുട്‌ബോള്‍ സ്‌പോര്‍ട്‌സ് ഡവലപ്‌മെന്റ് ലിമിറ്റഡ് ഈ വര്‍ഷം പുതിയ ടീമുകളെ ക്ഷണിക്കേണ്ട എന്നാണ് തീരുമാനിച്ചിരിക്കുന്നത്. ഇതോടെ കൊല്‍ക്കത്ത വമ്പന്‍മാരായ ഈസ്റ്റ് ബംഗളിന്റെ ഐഎസ്എല്‍ മോഹങ്ങള്‍ക്ക് ഈ സീസണില്‍ മങ്ങലേറ്റു. കഴിഞ്ഞ വര്‍ഷം നടന്ന സൂപ്പര്‍ കപ്പില്‍ രണ്ടാമതെത്താന്‍ ഈസ്റ്റ് ബംഗാളിന് കഴിഞ്ഞിരുന്നു. ഇതോടെ ടീമിലേക്ക് വലിയ നിക്ഷേപമാണ് എത്തിയത്.

അതെസമയം, ഐഎസ്എല്‍ അഞ്ചാം സീസണായി വിവിധ ക്ലബുകള്‍ കൈമെയ് മറന്നുളള ഒരുക്കത്തിലാണ്. ഇന്ത്യയിലെ തന്നെ ആദ്യ പ്രീസീസണ്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ച് ബ്ലാസ്റ്റേഴ്‌സും സ്പാനിഷ് പര്യടനം നടത്തുന്ന ബെംഗളൂരു എഫ്‌സിയുമാണ് വലിയ മുന്നൊരുക്കം നടത്തുന്നത്.

You must be logged in to post a comment Login