മഞ്ഞുപെയ്തു .. ടോപ് സ്റ്റേഷന്‍

 

By: Raiz Bin Salih

ടോപ്‌സ്റ്റേഷന്‍…. ആ പേര് ഓര്‍ത്തപ്പോള്‍ത്തന്നെ മനസ്സില്‍ മഞ്ഞുപെയ്തു. മൂന്നാറിലെ ടോപ്‌സ്റ്റേഷനും അവിടെനിന്ന് കാടിന്റെ ഹൃദയത്തിലേക്കുള്ള ഓരോ യാത്രയും…

ആദ്യമായിട്ടാണ് ഇങ്ങനെ ഒരു വിവരണം .തെറ്റ് വല്ലതും ഉണ്ടെങ്കിൽ ക്ഷമിക്കണം .

ഇദ് ഒരു ഹണിമൂൺ ട്രിപ്പ് കൂടിയാണ് ..

പൊണ്ടാട്ടിയുടെ ഒരു ആഗ്രഹം ആയിരുന്നു മൂന്നാർ
പോകണം എന്നുള്ളദ്.അതുകൊണ്ടു പെട്ടന്നുള്ള ഒരു പ്ലാനിംഗ് ഇല്ലാത്ത യാത്ര ആയിരുന്നു .ഒരുപാടു തവണ മുന്നാറിൽ പോയിട്ടുണ്ട് .പക്ഷെ ഇതു ഇത്ര സംഭവമാണെന്ന് അറിഞ്ഞത് ഇപ്പോഴാണ് ….
ഒരുപാട് യാത്ര ചെയ്‌തിട്ടുണ്ട്‌ ,പക്ഷെ എല്ലാത്തിൽനിന്നും വ്യത്യസ്തമായിരുന്നു ഈ യാത്ര .

കോടമഞ്ഞും ഇടയ്ക്കു പെയ്യുന്ന ചാറ്റൽ മഴയും യാത്ര ഒന്നുകൂടി ഉഷാറാക്കി
സമുദ്രനിരപ്പില്‍ നിന്ന് 1700 മീറ്റര്‍ ഉയരത്തിലാണ് മുന്നാറി നിന്ന് 33km അകലെയാണ് ടോപ് സ്റ്റേഷന്‍. മൂന്നാര്‍ – കൊടൈക്കനാല്‍ റോഡിലെ ഏറ്റവും ഉയര്‍ന്ന പ്രദേശമാണിത്. ഇവിടെ നിന്നാല്‍ മൂന്നാര്‍ മാത്രമല്ല അയല്‍ സംസ്ഥാനമായ തമിഴ്‌നാടിന്റെ ചില പ്രദേശങ്ങള്‍ കൂടി വീക്ഷിക്കാനാവും. നീലക്കുറിഞ്ഞി പൂക്കുന്ന പ്രദേശം കൂടിയാണിവിടം.

ഏകദേശം ഉച്ചക്ക് 2.30 നു ഞങ്ങൾ അവിടെ എത്തി .കൗണ്ടറിൽ നിന്ന് ടിക്കറ്റ് എടുത്തു നടന്നു .കുറച്ചു നടക്കാനുണ്ട്.എന്നാലും നടന്നു.15 .20 min കഴിഞ് വ്യൂ പോയിന്റിൽ എത്തും .അവിടുന്ന് നോക്കിയാൽ കാണാം മലകൾക്കിടയിലൂടെ ഒഴുകി നടക്കുന്ന മേഘങ്ങളെ .

അവിടെ ക്യാമ്പിംഗ് ട്രെക്കിങ്ങും bbq എല്ലാത്തിനുമുള്ള സൗകര്യം ഉണ്ട് .ടിക്കറ്റ് കൗണ്ടറിൽ അന്ന്വേഷിച്ചാൽ അവർ അറേഞ്ച് ചെയ്‌തു തരും .

അവിടെ ക്യാമ്പ് ചെയ്‌താൽ ലൈഫിൽ ഇങ്ങനെ ഒരു ഫീൽ വേറെ കിട്ടില്ല..

You must be logged in to post a comment Login