മഡോണയ്ക്കും പറയാനുണ്ട് ഒരു ദുരന്തകഥ

പോപ്പ് സംഗീത ലോകത്തിന്റെ വര്‍ണ്ണപ്പകിട്ടിലും ആരാധകരുടെ സ്‌നേഹത്തിലും മതിമറന്നു നടക്കുന്ന മറഡോണയെയാണ് നാം ഇതുവരെ കണ്ടിരുന്നത് . എന്നാല്‍ മഡോണയ്ക്കുളളിലും ഒരു കരയുന്ന മുഖമുണ്ട.് കൗമാരത്തില്‍ കത്തിമുനയില്‍ നിര്‍ത്തി ക്രൂരമായ ബലാല്‍സംഗം ചെയ്യപ്പെട്ടതായാണ് പോപ് റാണി വെളിപ്പെടുത്തിരിക്കുന്നത്. ന്യൂയോര്‍ക്കില്‍ ആദ്യമായി വന്ന സമയത്തായിരുന്നു ഇതെന്ന് കഴിഞ്ഞ ദിവസം ഹാര്‍പര്‍ ബസാറില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ മഡോണ എഴുതുന്നു.
madona
കൗമാരത്തിലാണ് താന്‍ ആദ്യമായി ന്യൂയോര്‍ക്കില്‍ എത്തിയത്. കരുതിയതു പോലൊന്നുമായിരുന്നില്ല ന്യൂയോര്‍ക്ക്. നഗരം എന്നെ കൈ നീട്ടി സ്വാഗതം ചെയ്തില്ല. ആര്‍ട്ട് ക്ലാസുകള്‍ക്കായി നഗ്‌ന മോഡലായി നിന്നു കൊടുത്താണ് അക്കാലത്ത് വീട്ടുവാടക നല്‍കിയിരുന്നത്. നഗ്‌നയായ എന്നെ ചിത്രകാരന്‍മാര്‍ തുറിച്ചുനോക്കും. അവരെ ഞാനും. ഈ സമയത്തായിരുന്നു തന്നെ വളരെയേറെ തളര്‍ത്തിയ സംഭവം. ഒരാള്‍ പിറകില്‍ കത്തി വെച്ച് ഒരു കെട്ടിടത്തിന്റെ മുകളിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി കത്തി മുനയില്‍ നിര്‍ത്തി ബലാല്‍സംഗം ചെയ്യുകയായിരുന്നുവെന്ന് മഡോണ എഴുതുന്നു.

 

താമസിച്ച വാടക വീട് മൂന്ന് തവണ കുത്തിത്തുറന്നിരുന്നു. ആദ്യം കള്ളന്‍ കയറിയപ്പോള്‍ മുറിയില്‍ ആകെ ഉണ്ടായിരുന്ന റേഡിയോ എടുത്തു. വില പിടിപ്പുള്ള മറ്റൊന്നും ഇല്ലായിരുന്നിട്ടും വീണ്ടും മുറി കുത്തിത്തുറന്നത് എന്തിനാണെന്ന് മനസ്സിലായില്ലെന്ന് മഡോണ പറഞ്ഞു. പല തവണ പോപ് സംഗീത വേദികളില്‍ ധരിക്കുന്ന വേഷത്തിലൂടെ ഞെട്ടിച്ച താരം ഇതാദ്യമായാണ് ഒരു കരളലിയിക്കുന്ന കഥ പറഞ്ഞു ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്.

You must be logged in to post a comment Login