മണിക്കൂറില്‍ 237 കിലോമീറ്റര്‍ വേഗതയുമായി എംവി അഗസ്റ്റ ബ്രൂട്ടാലെ 800 ഇന്ത്യയില്‍

 

എംവി അഗസ്റ്റ ബ്രൂട്ടാലെ 800 ഇന്ത്യയില്‍ ലോഞ്ച് ചെയ്തു. 15.59 ലക്ഷം രൂപ ആരംഭ വിലയിലാണ് എംവി അഗസ്റ്റ ബ്രൂട്ടാലെ 800 ഇന്ത്യയില്‍ വന്നിരിക്കുന്നത്. സെമി നോക്ക്ഡ് യൂണിറ്റായി ഒരുങ്ങുന്ന ബ്രൂട്ടാലെ 800, മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗറില്‍ നിന്നും അസംബിള്‍ ചെയ്ത് എത്തും.

എംവി അഗസ്റ്റ നിരയില്‍ ബ്രൂട്ടാലെ 1090, ബ്രുട്ടാലെ 1090 RR മോഡലുകള്‍ക്ക് ഒപ്പമാണ് ബ്രുട്ടാലെ 800 ഇടംപിടിക്കുക പുതുക്കിയ ഫ്യൂവല്‍ ടാങ്ക്, ഫുള്‍ എല്‍ഇഡി ഹെഡ്‌ടെയില്‍ ലാമ്പുകള്‍, പുതിയ എക്‌സ്‌ഹോസ്റ്റ് ഉള്‍പ്പെടുന്നതാണ് ബ്രുട്ടാലെ 800 ന്റെ ഫീച്ചറുകള്‍. മോഡലിന്റെ പ്രീമിയം ലുക്കിന് വേണ്ടി എയര്‍ഇന്‍ടെയ്ക്കും, ഫൂട്ട്‌പെഗും എംവി അഗസ്റ്റ് മാറ്റിസ്ഥാപിച്ചിട്ടുണ്ട്. ഡിജിറ്റല്‍ ഇന്‍ട്രമെന്റ് ക്ലസ്റ്റര്‍, റൈഡ് ബൈ വയര്‍ സിസ്റ്റം, ഇലക്ട്രോണിക്കലി അസിസ്റ്റഡ് ഷിഫ്‌റ്റോട് കൂടിയുള്ള സ്ലിപ്പര്‍ ക്ലച്ച് എന്നിവയും ബ്രുട്ടാലയുടെ സവിശേഷതകളാണ്.

8 ലെവല്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, 3 ലെവല്‍ എബിഎസ്, അഡ്ജസ്റ്റബിള്‍ റൈഡിംഗ് മോഡ് എന്നിവയാണ് ബ്രുട്ടാലെ 800 ന്റെ സുരക്ഷാ ക്രമീകരണങ്ങളും. കൗണ്ടര്‍റൊട്ടേറ്റിംഗ് ക്രാങ്ക്ഷാഫ്‌റ്റോടെയുള്ള 798 സിസി ഇന്‍ലൈന്‍ ത്രീസിലിണ്ടര്‍ എന്‍ജിനാണ് എംവി അഗസ്റ്റ് ബ്രുട്ടാലെ 800 ന്റെ പവര്‍ഹൗസ്. 109 ബിഎച്ച്പി കരുത്തും 83 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നതാണ് എന്‍ജിന്‍. മണിക്കൂറില്‍ 237 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ പ്രാപ്തമാണ് ബ്രുട്ടാലെ 800. മോട്ടോര്‍ ആന്‍ഡ് വെഹിക്കിള്‍ ഇന്റഗ്രേറ്റഡ് കണ്‍ട്രോള്‍ സിസ്റ്റം മുഖേനയാണ് ഫ്യുവല്‍ ഇഞ്ചക്ഷന്‍ നടക്കുന്നത്.

മുന്‍തലമുറ ബ്രുട്ടാലെ 800 ല്‍ നിന്നും ഏറെ വ്യത്യാസങ്ങളില്ലാതെ പുതിയ മോഡലും എത്തുന്നു. പുതിയ അലൂമിനിയം സബ്‌ഫ്രെയിമിലാണ് 2017 എംവി അഗസ്റ്റ് ബ്രുട്ടാലെ 800 ഒരുങ്ങുന്നതും. മര്‍സോച്ചി 43 എംഎം അപ്‌സൈഡ് ഡൗണ്‍ ടെലിസ്‌കോപിക് ഹൈഡ്രോലിക് ഫോര്‍ക്ക് ഫ്രണ്ട് എന്‍ഡില്‍ ഇടംപിടിക്കുന്നു. പ്രൊഗ്രസീവ് സാഷസ് അഡ്ജസ്റ്റബിള്‍ മോണോ ഷോക്ക് അബ്‌സോര്‍ബറാണ് റിയര്‍ എന്‍ഡിലുള്ളത്.

You must be logged in to post a comment Login