മണിയുടെ മരണം: ദുരൂഹത തുടരുന്നു; മൂന്നു സഹായികള്‍ കസ്റ്റഡിയില്‍

മണിയോടൊപ്പമുണ്ടായിരുന്ന ജോലിക്കാരെയും അവിടെയെത്തിയവരെയും സംശയമുണ്ടെന്നും മണി മദ്യപിച്ച പാടി എന്ന ഔട്ട്ഹൗസ് പെട്ടെന്നു തന്നെ വൃത്തിയാക്കിയതും സംശയങ്ങളുയര്‍ത്തുന്നുവെന്നും രാമകൃഷ്ണന്‍ പറഞ്ഞു.

Kalabhavan Mani

കൊച്ചി: നടന്‍ കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് മൂന്നു പേര്‍ കസ്റ്റഡിയില്‍. മണിയുടെ സഹായികളെയാണ് അറസ്റ്റ് ചെയ്തത്.
ഫകലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് സംശയങ്ങളുണ്ടെന്ന് സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ ആരോപണങ്ങളുന്നയിച്ചിരുന്നു. അതുമായി ബന്ധപ്പെട്ടാണ് കസ്റ്റഡിയിലെടുത്തത്.

മണിയോടൊപ്പമുണ്ടായിരുന്ന ജോലിക്കാരെയും അവിടെയെത്തിയവരെയും സംശയമുണ്ടെന്നും മണി മദ്യപിച്ച പാടി എന്ന ഔട്ട്ഹൗസ് പെട്ടെന്നു തന്നെ വൃത്തിയാക്കിയതും സംശയങ്ങളുയര്‍ത്തുന്നുവെന്നും രാമകൃഷ്ണന്‍ പറഞ്ഞു. എങ്ങിനെ മണിയുടെ ശരീരത്തില്‍ മീഥൈല്‍ ആല്‍ക്കഹോള്‍ എങ്ങിനെ വന്നുവെന്നും അന്വേഷിക്കണമെന്നും സഹോദരന്‍ ആവശ്യപ്പെട്ടു

സിനിമാ നടനും അവതാരകനുമായ സാബു ഇവിടെയെത്തിയിരുന്നുവെന്നും മദ്യപിക്കുകയും ചെയ്തിരുന്നു. ഇക്കാര്യം അറിയിച്ചത് മണിയുടെ മാനേജരായിരുന്നു. മദ്യം ഒഴിച്ചു കൊടുത്തവരെയും സംശയമുണ്ട്.കുടുംബത്തില്‍ പ്രശ്‌നങ്ങളില്ലായിരുന്നുവെന്നും സഹോദരന്‍ പറഞ്ഞു. എന്നാല്‍ താന്‍ മണിയോടൊപ്പം മദ്യപിച്ചിട്ടില്ലെന്ന് നടന്‍ സാബു പറഞ്ഞു.

You must be logged in to post a comment Login