മണി രാജിവെക്കണമെന്ന ആവശ്യത്തില്‍ ഉറച്ച് പ്രതിപക്ഷം

download

തിരുവനന്തപുരം: എം എം മണി രാജി വെക്കണമെന്ന ആവശ്യത്തില്‍ ഉറച്ച് പ്രതിപക്ഷം. മണി രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവര്‍ത്തിച്ചു. മണി അധികാരത്തില്‍ തുടരുന്നത് കൊലപാതക രാഷ്ട്രീയത്തിന് സംരക്ഷണമാകുമെന്ന് വി എം സുധീരനും പറഞ്ഞു. മണിയെ പിന്തുണച്ച് സിപിഐ രംഗത്തെത്തി.

അഞ്ചേരി ബേബി വധക്കേസിലെ പ്രതിപ്പട്ടികയില്‍നിന്ന് എം എം മണിയെ ഒഴിവാക്കാനാവില്ലെന്ന കോടതി ഉത്തരവ് വന്ന പശ്ചാത്തലത്തില്‍ രാജിയല്ലാതെ മണിക്ക് മറ്റ് മാര്‍ഗമില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

എം എം മണി അധികാരത്തില്‍ തുടര്‍ന്നാല്‍ കൊലപാതക രാഷ്ട്രിയത്തിന് സംരക്ഷണം നല്‍കുന്നതിന് തുല്യമായിരിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ വിഎം സുധീരനും ആവര്‍ത്തിച്ചു.

എന്നാല്‍ മണിക്ക് പിന്തുണയുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്തെത്തി. .

You must be logged in to post a comment Login