മണ്ണാര്‍ക്കാട് ഇതരസംസ്ഥാന തൊഴിലാളികള്‍ ബസ് കയറി മരിച്ച സംഭവത്തില്‍ രണ്ടു ജീവനക്കാര്‍ അറസ്റ്റില്‍

പാലക്കാട്: മണ്ണാര്‍ക്കാട് ഉറങ്ങിക്കിടന്ന രണ്ട് ഇതരസംസ്ഥാന തൊഴിലാളികള്‍ ബസ് കയറി മരിച്ച സംഭവത്തില്‍ 2 പേര്‍ അറസ്റ്റില്‍. അപടമുണ്ടാക്കിയ സെന്റ് സേവ്യര്‍ ബസ്സിലെ ഡ്രൈവറായ തൃശൂര്‍ മുളയം സ്വദേശി ജോയ് ആന്റോ, പാലക്കാട് തെങ്കര സ്വദേശി അനീഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ഞായറാഴ്ച മണ്ണാര്‍ക്കാട് ഇതര സംസ്ഥാന തൊഴിലാളികള്‍ക്കുമേല്‍ ബസ് കയറി ഛത്തീസ്ഗഡ് സ്വദേശികളായ ബലിറാം, സുരേഷ്‌കുമാര്‍ എന്നിവര്‍ മരിച്ച സംഭവത്തിലാണ് ബസ് ജീവനക്കാരെ അറസ്റ്റ് ചെയ്തത്.

നരഹത്യ ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഒ!ഴിഞ്ഞപറമ്പില്‍ നിര്‍ത്തിയിട്ടിരുന്ന ബസ്സ് പിന്നോട്ടെടുക്കുമ്പോഴാണ് അപകടമുണ്ടായത്. രണ്ട് പേര്‍ സംഭവ സ്ഥലത്ത് വെച്ച് മരിച്ച അപകടത്തില്‍ ഒരാള്‍ക്ക് ഗുരുതരമായ പരുക്കേറ്റു.

അപകടത്തില്‍ പെട്ടവര്‍ നിലവിളിച്ചിട്ടും രക്ഷപ്പെടുത്താന്‍ ശ്രമിക്കാതെ ബസ്സ് നിര്‍ത്താതെ പോയതായി ആരോപണമുയര്‍ന്നിരുന്നു. തൊട്ടടുത്ത കടയിലെ സിസിടിവിയില്‍ ഈ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു.

മണ്ണാര്‍ക്കാട് തൃശൂര്‍ റൂട്ടിലോടുന്ന സെന്റ് സേവ്യര്‍ ബസ്സ് അന്ന് തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

You must be logged in to post a comment Login