മണ്ണില്‍ വിരിഞ്ഞ ഇതിഹാസ താരങ്ങള്‍

ഐപിഎല്‍ ഒത്തുകളിയുടെയും വാതുവെപ്പുകളുടെയും വിവാദങ്ങള്‍ എരിതീയായി നീറുമ്പോഴും ഇന്ത്യയ്ക്ക് ഇത് പ്രതീഷകളും അദ്ഭുതങ്ങളുടെയും നാളുകളാണ് ഇന്ത്യന്‍ ക്രിക്കറ്റിനുള്ളത്. വിജയങ്ങളുടെ മധുരവും പരാജയങ്ങളുടെ കയ്പു ഒരേപോലെ ആസ്വദിച്ച ഇന്ത്യന്‍ ടിമിന്റെ ക്യാപ്ടന്‍സിയുടെ മികവ് എടുത്തു പറയേണ്ട ഒന്നാണ്. ഇന്ത്യന്‍ ക്രക്കറ്റില്‍ അത്ഭുതങ്ങളുടെ വിസ്‌പോടനം തീര്‍ത്ത വിപഌവ താരമാണ് മാഹി എന്ന എം എസ് ധോണി. മുന്‍ക്യാപ്ടന്‍ രാഹുല്‍ ദ്രാവിഡ് തന്റെ നായക കീരിടം കൈമാറിയപ്പോള്‍ ഇന്ത്യന്‍ കായിക പ്രേമികള്‍ സ്വപനത്തില്‍ പോലും കാണാന്‍ വകയില്ലാത്ത അത്ഭുത താണ്ഡവമാണ് കളിക്കളത്തില്‍ ധോണിയുടെ ക്യാപ്ടന്‍സിയില്‍ കാണാനായത്. ഇന്ത്യയുടെ നായകസ്ഥാനം ഏറ്റുവാങ്ങിയതോടൊപ്പം തന്നെ ധോണി വിവാദങ്ങളുടെ തോഴനായി മാറിയിരുന്നു.

ബീഹാറിലെ റാഞ്ചിയില്‍ 1961 ജൂലൈ 7 ഇന്ത്യന്‍ മണ്ണില്‍ പിറവിയെടുത്ത അത്ഭുതങ്ങളുടെ രാജകുമാരന്‍ അറിഞ്ഞിരുന്നില്ല തനിക്ക് ഇന്ത്യന്‍ ക്രിക്കറ്റിന്റെ നായകസ്ഥാനത്തെത്തുമെന്ന്. 2007 ല്‍  ടീം ഇന്ത്യ ട്വന്റി-20 യില്‍ കീരിടം ചൂടിയത് ധോണിയുടെ ക്യാപ്ടന്‍സില്‍ പിറന്നതായിരുന്നു.
2008 ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളിലായി ആസ്‌ട്രേലിയയില്‍ നടന്ന സി.ബി. സീരീസ് ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ധോണിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീം ആസ്‌ടേലിയയെ തോല്പിച്ച് ജേതാക്കളായി. 28 വര്‍ഷത്തിനു ശേഷം 2011 ല്‍ ഇന്ത്യയ്ക്ക് ലോക കപ്പ് കീരിടം അണിച്ച്് ധോണി ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രം തന്റെ പേരിലാക്കി.  ഇതോടെ ഏകദിന ലോകകപ്പും ട്വന്റി 20 ലോകകപ്പും ഏറ്റുവാങ്ങിയ ഒരേയൊരു ക്യാപ്റ്റന്‍ എന്ന പദവി ധോണി സ്വന്തമാക്കി.
2013 ലെ ഹൈദരാബാദ് ടെസ്റ്റില്‍ ഓസീസിനെ തോല്‍പ്പിച്ചതോടെ ഏറ്റവും കൂടുതല്‍ ടെസ്റ്റ് ക്രിക്കറ്റ് വിജയങ്ങള്‍ കരസ്ഥമാക്കിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ എന്ന ബഹുമതി നേടി. സൗരവ് ഗാംഗുലിയുടെ റെക്കോര്‍ഡ് പിന്‍തള്ളി 22 ടെസ്റ്റിലാണ് ധോണി ക്യാപ്റ്റനായുള്ള ഇന്ത്യന്‍ ടീം വിജയിച്ചത്. ക്രിക്കറ്റ് എന്ന ഇതിഹാസം  നാളെയുടെ ചരിത്രത്താളുകളില്‍ ലിഖിതപ്പെടുത്തുമ്പോള്‍അത്ഭുതങ്ങളുടെയും ഒപ്പം ഭാഗ്യങ്ങളുടെയും തോഴനായിരുന്നു ധോണി എന്നെഴുതപ്പെടും.

Untitled-2 copyഇന്ത്യന്‍ ക്രിക്കറ്റിന്റെ ഉദയ സൂര്യനും  ഭാവി വാഗ്ദാനവുമായ വിരാട് കോഹ്‌ലി കളിക്കളത്തില്‍ കാണികളുടെ മനസ്സില്‍ ആവേശത്തിന്റെ മാസ്മരികത വിതറുന്ന  ഇന്ത്യന്‍ അന്താരാഷ്ര ക്രിക്കറ്റ് താരമാണ്. മധ്യനിര ബാറ്റ്‌സ്മാനായ ഇദ്ധേഹം ചിലപ്പോള്‍ ഓപ്പണിങ്ങിനായും ഇറങ്ങാറുണ്ട്. കോഹ്‌ലി ഒരു മീഡിയംപേസ് ബൗളര്‍ കൂടിയാണ്. മലേഷ്യയില്‍ വച്ചു നടന്ന ഐ.സി.സി. അണ്ടര്‍19 ലോകകപ്പ് 2008 ലെ ചാമ്പ്യന്മാരായ ഇന്ത്യന്‍ ടീമിന്റെ നായകന്‍ വിരാട് കോലിയായിരുന്നു. ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ ഡല്‍ഹിയെ പ്രതിനിധീകരിക്കുന്ന കോലി ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ കൂടെയാണ്. വെസ്റ്റ് ഡല്‍ഹി ക്രിക്കറ്റ് അക്കാദമിയ്ക്ക് വേണ്ടിയും ഇദ്ദേഹം ക്രീസിലിറങ്ങാറുണ്ട്. 2008 ല്‍ തന്റെ ഏകദിന ക്രിക്കറ്റ് കരീയര്‍ ആരംഭിച്ച കോലി 2011 ലോകകപ്പ് ജേതാക്കളായ ഇന്ത്യന്‍ ടീമിലും അംഗമായിരുന്നു.

2011 ഓഗസ്റ്റ് മുതല്‍ 2012 ഓഗസ്റ്റ് വരെയുള്ള കാലയളവ് പരിഗണിച്ച് ഐ.സി.സി പ്രഖ്യാപിച്ച അവാര്‍ഡുകളില്‍ കോലി ഏറ്റവും മികച്ച ഏകദിനതാരത്തിനുള്ള പുരസ്കാരം നേടി. അത്ഭുതങ്ങളുടെ പത്തായം തുറന്ന ഈ യുവതാരം ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി വാഗ്ദാനമാണ്. കോഹ്‌ലി കളിക്കളത്തില്‍ എടുക്കുന്ന തീരുമാനങ്ങള്‍ എല്ലായിപ്പോഴും ഫലപ്രാപ്പിത്തിയില്‍ എത്തുന്നത് ഈ യുവ താരത്തിന്റെ മികവ് വിളിച്ചോടുന്നവയാണ്. ഇനി വരുന്ന മത്സരങ്ങളിലും കോഹ്‌ലി നല്ലൊരു പ്രകടനം കാഴചവെച്ചാല്‍ ഇന്ത്യയുടെ നായകസ്ഥാനം ഈ താര സുന്ദരന് വിദൂരമല്ല.

 

 

You must be logged in to post a comment Login