മണ്ണെടുപ്പ് തടഞ്ഞ ഭൂവുടമയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവം; ഒരാൾ കീഴടങ്ങി

മണ്ണെടുപ്പ് തടഞ്ഞ ഭൂവുടമയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഒരാൾ പൊലീസിൽ കീഴടങ്ങി. മണ്ണുമാന്തി യന്ത്രം പ്രവർത്തിപ്പിച്ച വിജിനാണ് കീഴടങ്ങിയത്. മുഖ്യപ്രതി സജുവിനായുള്ള തെരച്ചിൽ തുടരുന്നതായി പൊലീസ് അറിയിച്ചു.

സ്വന്തം ഭൂമിയിലെ മണ്ണെടുപ്പ് ചോദ്യം ചെയ്ത കാഞ്ഞിരംവിള സ്വദേശി സംഗീതാണ് കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെയാണ് സംഭവം നടന്നത്. ജെസിബിയുടെ ബക്കറ്റ് ഉപയോഗിച്ച് സംഗീതിന്റെ തലയ്ക്കടിക്കുകയായിരുന്നു. ഉടൻ തന്നെ സംഗീതിനെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

You must be logged in to post a comment Login