മതവികാരത്തെ ചൊടിപ്പിച്ച രാംലീലയ്ക്ക് വിലക്കുമായി അലഹാബാദ് ഹൈക്കോടതി

മതവികാരത്തെ ചൊടിപ്പിച്ച രാംലീലയ്ക്ക് വിലക്കുമായി അലഹാബാദ് ഹൈക്കോടതി സ്‌റ്റേ. പലപ്പേഴും ചിത്രത്തിന്റെ പേരുകള്‍ വിവാദമാവുന്നുണ്ട് .അതു തന്നെയാണ് ഇവിടെയും സംഭവിച്ചിരിക്കുന്നത്. സഞയ് ലീലാ ബന്‍സാലിയുടെ ഏറ്റവും പുതിയ ചിത്രമാണ് രാംലീല.

എന്തായാലും, ഉത്തര്‍പ്രദേശില്‍ ചിത്രത്തിന് പ്രദര്‍ശാനുമതി നിഷേധിക്കപ്പെടും.രണ്‍വീര്‍ സിങ്ങും ദീപികാ പദുകോണും മുഖ്യകഥാപാത്രങ്ങളായി എത്തുന്ന ചിത്രം വന്‍ ഹിറ്റാകുമെന്ന് നേരത്തെ തന്നെ സംസാരവുണ്ടായിരുന്നു. മദ്ധ്യപ്രദേശ് പുരുഷോത്തം ഭഗ്വാന്‍ രാംലീലാ സമിതി നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവിറക്കിയത്.

വിവാദപരമായ പരാമര്‍ശങ്ങളാണ് ചിത്രം വിലക്കാന്‍ പ്രധാന കാരണമായത്. മതവികാരം വ്രണപ്പെടുത്താല്‍ ഇത്തരം സംഭവങ്ങള്‍ പലപ്പോഴും കാരണമാകുന്നു. ദേവി പ്രസാദ് സിങ്ങും അശോക് പാല്‍ സിങ്ങുമാണ് വിധി പുറപ്പെടുവിച്ചത്.

രാമന്റെ ലീല എന്നത് തെറ്റായ സന്ദേശവും കൈമാറുന്നു എന്നും വാദങ്ങള്‍ ഉയരുന്നു. നവംബര്‍ 15ന് റീലീസ് ചെയ്ത ചിത്രം പ്രേക്ഷക ശ്രദ്ധ ഇതിനോടകം നേടി കഴിഞ്ഞു. അടുത്തിടെ ബോളീവുഡില്‍ എത്തിയ പല ചിത്രങ്ങള്‍ക്കും പേരു വലിയ വിനയായപ്പോള്‍ രാംലീല പേരു കൊണ്ട് ഏറെ ശ്രദ്ധ പിടിച്ചു പറ്റി.

You must be logged in to post a comment Login