മത്സരത്തിനിടെ കളത്തില്‍ ഓട്ടോറിക്ഷ; ബിസിസിഐ ഇതൊക്കെ ശ്രദ്ധിക്കുന്നുണ്ടോ

 

മത്സരത്തിനിടയില്‍ കളിക്കളത്തില്‍ താരങ്ങള്‍ക്ക് കുടിവെള്ളം എത്തിക്കുന്നത് സാധാരണ കാഴ്ചയാണ്. ടീമിലെ മറ്റു താരങ്ങളോ അല്ലെങഅകില്‍ സാഹായികളോ ആയിരിക്കും ഇങ്ങനെ വെള്ളം എത്തിച്ച് നല്‍കുക. ക്രിക്കറ്റ് ഇതാഹാസം സച്ചിന്‍ മുതല്‍ മുന്‍നായകന്‍ ധോണിവരെ കളത്തിലേക്ക് വെള്ളുമായി എത്തുന്നത് കണ്ടിട്ടുണ്ട്. എന്നാല്‍, ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായ വെള്ളം വിതരണം ചെയ്യുന്നതാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്.

പുതിയ മാര്‍ഗം സ്വീകരിച്ച് വെള്ളം വിതരണം ചെയ്യുകയാണ് ഇംഗ്ലണ്ടിലെ ഭാരത് ആര്‍മി അംഗങ്ങള്‍. ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകക്കൂട്ടമാണ് ഭരത് ആര്‍മി. ഇംഗ്ലണ്ടിലെ ഒരു പ്രാദേശിക ക്രിക്കറ്റ് മത്സരത്തില്‍ ഓട്ടോറിക്ഷയിലാണ് താരങ്ങള്‍ കളത്തില്‍ കുടിവെള്ളമെത്തിച്ചത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഗ്രൗണ്ടില്‍ വെള്ളമെത്തിക്കാനുള്ള ഈ പുതിയ മാര്‍ഗം ബിസിസിഐ ശ്രദ്ധിക്കുന്നുണ്ടോ എന്ന കുറിപ്പ് സഹിതമാണ് പോസ്റ്റ്.

ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ആദ്യ ടെസ്റ്റില്‍ ബാര്‍മി ആര്‍മിക്കൊപ്പം കട്ടയ്ക്ക് നിന്നിരുന്നു ഭാരത് ആര്‍മി. ഒന്‍പതാം തീയതി ആരംഭിക്കുന്ന ലോഡ്‌സ് ടെസ്റ്റിനായി കാത്തിരിക്കുകയാണ്. ആദ്യ ടെസ്റ്റില്‍ നായകന്‍ വിരാട് കോഹ്‌ലിയുടെ ഒറ്റയാള്‍ പോരാട്ടത്തിന് തടയിട്ടായിരുന്നു ഇംഗ്ലണ്ട് വിജയം സ്വന്തമാക്കിയത്. അര്‍ധസെഞ്ചുറി നേടിയതിന് പിന്നാലെ വിരാടിനെ പുറത്താക്കി ഓള്‍ റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സാണ് ഇംഗ്ലണ്ടിന് നിര്‍ണ്ണായ ബ്രേക്ക് ത്രൂ സമ്മാനിച്ചത്.

പിന്നാലെ വന്ന ഷമി ഉടനെ തന്നെ പുറത്തായി. 31 റണ്‍സിനായിരുന്നു ഇന്ത്യയുടെ പരാജയം. നാല് വിക്കറ്റുമായി ബെന്‍ സ്റ്റോക്‌സാണ് ഇംഗ്ലണ്ട് ബോളിങ് നിരയില്‍ തിളങ്ങിയത്. ആന്‍ഡേഴ്‌സണും ബ്രോഡും രണ്ട് വിക്കറ്റുകള്‍ വീതവും കറാനും റാഷിദും ഓരോ വിക്കറ്റുകള്‍ വീതവും വീഴ്ത്തി.കോഹ്‌ലി അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് കളം വിട്ടത്. 93 പന്തില്‍ നിന്നും 51 റണ്‍സാണ് കോഹ്‌ലി സമ്പാദ്യം.

You must be logged in to post a comment Login