കുപ്പിയെക്കുറിച്ചറിയാന്‍ കുപ്പി ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍

മദ്യക്കുപ്പി തിരഞ്ഞ് കഷ്ടപ്പെടുന്ന കുടിയന്‍മാരെ അധികം മിനക്കെടുത്താതെ സാധനം കൈയിലെത്തിക്കാന്‍ ഒരു ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനെത്തുന്നു. ഒരു ആന്‍ഡ്രോയിഡ് ഫോണ്‍ സ്വന്തമാക്കുക മാത്രമാണ് ചെയ്യേണ്ടത്. ഇതിലെ കുപ്പിയെന്ന ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനാണ് ഈ സഹായ ഹസ്തവുമായി എത്തുന്നത്. നിങ്ങള്‍ക്ക് വേണ്ടത് ലോക്കല്‍ ബ്രാന്‍ഡായ റമ്മോ ബ്രാന്‍ഡിയോ അതോ അന്താരാഷ്ട്ര ബ്രാന്‍ഡായ വിസ്‌കിയോ വോഡ്കയോ ഏതുമാവട്ടെ സാധനത്തിന്റെ ലഭ്യതയെക്കുറിച്ചും വിലയെക്കുറിച്ചുമൊക്കെ അറിയാം ഈ ആപ്ലിക്കേഷനിലൂടെ.
Untitled-2 copy

കുപ്പി ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ ബാക്കിയെല്ലാം എളുപ്പമാണ്. വിലവിവരമാണ് അറിയേണ്ടതെങ്കില്‍ അതിനുളള ലിങ്കില്‍ ക്ലിക്ക് ചെയ്യുക. ഉടന്‍ വരും സന്ദേശം. ‘ക്ഷമിക്കൂ മച്ചൂ’ വിലവിവരപ്പട്ടിക ബിവറേജസില്‍ നിന്നും പുറപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇനി നിങ്ങള്‍ യാത്രയിലാണെന്ന് കരുതുക. തൊട്ടടുത്ത ബിവറേജസ് ഔട്ട് ലെറ്റ് എങ്ങനെ കണ്ടെത്തും. വിഷമിക്കേണ്ട. അതിനും കുപ്പി നിങ്ങളെ സഹായിക്കും. ജില്ലകളിലെ ഔട്ട്‌ലെറ്റുകളുടെ മാപ്പ് സഹിതം.ചുരുക്കിപ്പറഞ്ഞാല്‍ മദ്യപാനികളെ എല്ലാവിധത്തിലും സഹായിക്കും കുപ്പി.

ആപ്ലിക്കേഷന്‍ തുറക്കുമ്പോള്‍തന്നെ നിയമപ്രകാരമുള്ള മുന്നറിയിപ്പുണ്ട്. ‘മദ്യം കുടിക്കരുത്. അത് ശരീരത്തിന് ഹാനികരമാണ്’. കൂടെ ആപ്ലിക്കേഷന്‍ നിര്‍മ്മാതാക്കളുടെ അപേക്ഷയും ‘ഇത് കണ്ട് ബിവറേജസില്‍ പോയി സീനുണ്ടാക്കി നാട്ടുകാരെ കൊണ്ട് പറയിപ്പിക്കരുതേ’ ഒപ്പം ക്യൂ നിന്ന കുടിയനെ കുപ്പിയൊള്ളൂ’ അധികമായാല്‍ സോഡയും വിഷം തുടങ്ങി കുടിയന്‍മാരുടെ പഴഞ്ചൊല്ലുകളും.

You must be logged in to post a comment Login