മദ്യനയം മാറ്റുമെന്നും പുതിയ നയം വൈകാതെ പ്രഖ്യാപിക്കുമെന്നും എക്‌സൈസ് മന്ത്രി; പുതിയതായി 400 ബാറുകള്‍ക്ക് സാധ്യത

T-P-Ramakrishnan-Excise-Minister-kerala-03018തിരുവനന്തപുരം: പുതിയ മദ്യനയം വൈകാതെ പ്രഖ്യാപിക്കുമെന്ന് എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍. മദ്യനയം മാറ്റുക തന്നെ ചെയ്യുമെന്നും മന്ത്രി പറഞ്ഞു. എതിര്‍പ്പുകള്‍ വരുന്നതുകൊണ്ട് പിന്‍മാറില്ല.

മദ്യനയം അടിമുടി മാറ്റണമെന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ് ടൂറിസം വകുപ്പ്. ബാറുകള്‍ അര്‍ദ്ധരാത്രിവരെ തുറക്കണമെന്ന് നിര്‍ദേശം. സ്വകാര്യ ഏജന്‍സിയുടെ പഠനത്തെ തുടര്‍ന്നാണ് നിര്‍ദേശം. നിലവിലെ മദ്യനയം കോണ്‍ഫറന്‍സ് ടൂറിസത്തിനുള്‍പ്പെടെ തിരിച്ചടിയായി. കേരളത്തിലെ വിനോദസഞ്ചാരികളുടെ എണ്ണം കുറഞ്ഞു.

മദ്യനയം മാറിയാല്‍ ത്രീസ്റ്റാര്‍ ഹോട്ടലുകള്‍ക്ക് വരെ ബാര്‍ അനുവദിച്ചേക്കാം. 400 ബാറുകള്‍ പുതിയതായി അനുവദിക്കുമെന്നും സൂചന.

You must be logged in to post a comment Login