മദ്യനിര്‍മ്മാണ രംഗത്തേക്ക് കൊക്കക്കോള; തുടക്കം ജപ്പാനില്‍

 

ന്യു​യോ​ര്‍​ക്ക്: മദ്യനിര്‍മ്മാണ രംഗത്തേക്ക് ചുവടുവെക്കാനൊരുങ്ങി കൊക്കക്കോള.  ചു ​ഹി എ​ന്ന​റി​യ​പ്പെ​ടു​ന്ന ജാ​പ്പ​നീ​സ് മ​ദ്യം ഉല്‍പ്പാദി​പ്പി​ച്ചാ​ണു കൊക്കക്കോളയു​ടെ മ​ദ്യ​നി​ര്‍​മാ​ണ​രം​ഗ​ത്തേ​ക്കു​ള്ള രംഗപ്രവേശം. കു​റ​ഞ്ഞ അ​ള​വി​ല്‍ ആ​ല്‍​ക്ക​ഹോ​ളു​ള്ള പാ​നീ​യം ആ​ദ്യം പു​റ​ത്തി​റ​ക്കു​ന്ന​തു ജ​പ്പാ​ന്‍ വി​പ​ണി​യി​ലാ​വും.

കൊക്കക്കോളയു​ടെ ജ​പ്പാ​ന്‍ പ്ര​സി​ഡ​ന്റ്  ജോ​ര്‍​ജ് ഗാ​ര്‍​ഡു​നോ ആണ് ഇക്കാര്യം അറിയിച്ചത്.  വാ​റ്റി​യെ​ടു​ത്ത ഷോ​ചു ആ​ല്‍​ക്ക​ഹോ​ളും സു​ഗ​ന്ധ​മു​ള്ള കാ​ര്‍​ബ​ണേ​റ്റ് ജ​ല​വും ചേ​ര്‍​ത്തു നി​ര്‍​മ്മിക്കു​ന്ന പാ​നീ​യം കു​പ്പി​യി​ലാ​ക്കി വി​ല്‍​ക്കാ​നാ​ണു കൊക്കക്കോള പ​ദ്ധ​തി​യി​ടു​ന്ന​ത്.

മു​ന്തി​രി, സ്ട്രോ​ബ​റി, കി​വി, വൈ​റ്റ് പീ​ച്ച്‌ എ​ന്നീ ഫ്ളേ​വ​റു​ക​ളി​ല്‍ പാ​നീ​യം നി​ര്‍മ്മിക്കും. വോ​ഡ്ക​യ്ക്കു പ​ക​ര​മാ​യി ജ​പ്പാ​നി​ല്‍ ഷോ​ചു ഉ​പ​യോ​ഗി​​ക്കാ​റു​ണ്ട്. പാ​നീ​യം എ​ന്നു​പു​റ​ത്തി​റ​ക്കും എ​ന്നു കമ്പനി വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.

You must be logged in to post a comment Login