മദ്യപിച്ച് വാഹനമോടിച്ചു; മൈക്കല്‍ ഫെല്‍പ്‌സിന് വിലക്ക്‌

ന്യുയോര്‍ക്ക്: യു.എസ് നീന്തല്‍താരവും ഒളിംപിക്‌സ് സ്വര്‍ണ മെഡല്‍ ജേതാവുമായ മൈക്കല്‍ ഫെല്‍പ്‌സിന് വിലക്ക്. യു.എസ് നീന്തല്‍ അസോസിയേഷനാണ് ഫെല്‍പ്‌സിനെ വിലക്കിയത്. മദ്യലഹരിയില്‍ വാഹനമോടിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞയാഴ്ച ഫെല്‍പ്‌സിനെ അറസ്റ്റ് ചെയ്തിരുന്നു. ഇതേതുടര്‍ന്നാണ് അസോസിയേഷന്‍ അച്ചടക്കനടപടി സ്വീകരിച്ചത്. നീന്തലില്‍ 22 ഒളിംപിക്‌സ് മെഡല്‍ നേടിയിട്ടുള്ള താരമാണ് ഫെല്‍പ്‌സ്. 18 സ്വര്‍ണവും രണ്ട് വെള്ളിയും രണ്ട് വെങ്കലവും ഉള്‍പ്പെടെയാണ് ഫെല്‍പ്പ്‌സ് 22 ഒളിംപിക്‌സ് മെഡല്‍ നേടിയത്. 2016 ഒളിംപിക്‌സിന് ശേഷം വിരമിക്കാനിരിക്കെയാണ് ഫെല്‍പ്‌സിനെതിരെ അസോസിയേഷന്‍ അച്ചടക്ക നടപടി. ആറ് മാസത്തേക്കാണ് വിലക്കേര്‍പ്പെടുത്തിയത്.

You must be logged in to post a comment Login