മധുരയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് നാലു മലയാളികള്‍ മരിച്ചു; രണ്ട് പേരുടെ നില ഗുരുതരം

തമിഴ്നാട്ടിൽ മധുര രാജപാളയത്തിനു സമീപം കല്ലുപ്പെട്ടിയിൽ ഉണ്ടായ വാഹനാപകടത്തിൽ നാലു മലയാളികള്‍ മരിച്ചു. കൊല്ലം കൊല്ലുർവിള പള്ളിമുക്ക് സ്വദേശികളാണ് മരിച്ചവര്‍ . ഒരു കുടുംബത്തിലെ അംഗങ്ങളായ സജീദ് സലിം, നൂർജഹാൻ, ഖദീജ, സലീന എന്നിവരാണ് മരിച്ചത്. നാലു സ്ത്രീകളും രണ്ടു പുരുഷന്മാരുമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.

രാവിലെ 6.30നു കാർ ടിപ്പർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. മൃതദേഹങ്ങൾ തിരുമംഗംലം സർക്കാർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

You must be logged in to post a comment Login