മധുരയില്‍ ജെല്ലിക്കെട്ട് ഉപേക്ഷിച്ചു; മുഖ്യമന്ത്രി പനീര്‍സെല്‍വം ചെന്നൈയിലേക്ക് മടങ്ങി

ചെന്നൈ: ജെല്ലിക്കെട്ട് നടത്തുന്നതിനായി താല്‍കാലിക പ്രശ്‌നപരിഹാരം പോരെന്നും ശാശ്വതമായ പരിഹാരം വേണമെന്നും ആവശ്യപ്പെട്ടുള്ള പ്രക്ഷോഭങ്ങള്‍ തമിഴ്‌നാട്ടില്‍ ശക്തമാവുന്നു. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ മധുരയിലെ അലംഗനല്ലൂരില്‍ ജെല്ലിക്കെട്ട് ഉപേക്ഷിച്ചു. പ്രദേശവാസികളുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്നാണ് നടപടി. മധുര കളക്ടറും പ്രതിഷേധക്കാരും തമ്മിലുള്ള ചര്‍ച്ചയും പരാജയപ്പെട്ടു.

സമരസമിതിയുടെ ആവശ്യം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി ഒ.പനീര്‍സെല്‍വം മധുരയില്‍ രാവിലെ ഉന്നതതലയോഗം വിളിച്ചിരുന്നു. ചര്‍ച്ചക്ക് ശേഷം മുഖ്യമന്ത്രി ചെന്നൈയിലേക്ക് മടങ്ങി. ദിണ്ഡിഗല്‍ ജില്ലയിലെ കോവില്‍പാട്ടിയില്‍ സംസ്ഥാന സര്‍ക്കാര്‍ നേതൃത്വത്തില്‍ ജെല്ലിക്കെട്ട് ആരംഭിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇതില്‍ മുഖ്യമന്ത്രി പങ്കെടുക്കും. കോവൈ, പുതുക്കോട്ടെ ജില്ലയിലെ റാപുസല്‍ എന്നിവിടങ്ങളില്‍ ജെല്ലിക്കെട്ട് ആരംഭിക്കുമെന്ന് എ.ഐ.എ.ഡി.എം.കെ. ട്വീറ്റ് ചെയ്തു.

സര്‍ക്കാര്‍ ശനിയാഴ്ച ജെല്ലിക്കെട്ട് നടത്തുന്നതിനായി ഓര്‍ഡിന്‍സ് കൊണ്ടു വന്നിരുന്നു. എന്നാല്‍ താല്‍കാലികമായ ഓര്‍ഡിന്‍സ് പോരെന്ന നിലപാടിലാണ് സമരസമിതി. ഇതിനായി നിയമ നിര്‍മ്മാണം നടത്തണമെന്നാണ് ചെന്നൈയിലെ മറീന ബീച്ചിലും പ്രതിഷേധങ്ങള്‍ തുടരുണ്ട്. തമിഴ്‌നാട്ടിലെ പല സ്ഥലങ്ങളിലും ട്രെയില്‍ തടയുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

You must be logged in to post a comment Login