മധുരിക്കും സപ്പോട്ട

ncrp0127141

കേരളത്തില്‍ മിക്ക വീടുകളിലും കാണപ്പെടുന്ന ഒന്നാണ് സപ്പോട്ട. മനസു വച്ചാല്‍ വാണിജ്യാടിസ്ഥാനത്തില്‍ വിറ്റ് കാശുണ്ടാക്കാം. മഴ നന്നായി ലഭിക്കുന്നതും ചൂടും ഈര്‍പ്പവും കലര്‍ന്ന ഉഷ്ണമേഖലാ കാലാവസ്ഥയുമാണ് സപ്പോര്‍ട്ട കൃഷി ചെയ്യുന്നതിന് ഏറ്റവും അനുയോജ്യം. വരണ്ട പ്രദേശങ്ങളാണെങ്കില്‍ അത് ചെടിയുടെ വളര്‍ച്ചയെ ബാധിക്കും. ചെറുതിലേ തന്നെ പൂവ്, കായ് എന്നിവ അധികമായി കൊഴിഞ്ഞുപോകുകയാണെങ്കില്‍ ആ പ്രദേശത്ത് സപ്പോര്‍ട്ടയ്ക്ക് അനുയോജ്യമായ മണ്ണോ കാലാവസ്ഥയോ ആയിരിക്കണമെന്നില്ല.

താഴ്ചയുള്ളതും നീര്‍വാര്‍ച്ചയുള്ളതുമായ മണ്ണാണ് സപ്പോട്ടയ്ക്ക് അനുയോജ്യം. നദിക്കരയിലെ മണ്ണ്, മണല്‍ കലര്‍ന്ന എക്കല്‍മണ്ണ്, ചുവന്ന വെട്ടുകല്‍മണ്ണ് , മിതമായ കറുത്ത പശിമരാശി മണ്ണ് എന്നിവ സപ്പോട്ടയുടെ വളര്‍ച്ചയ്ക്ക് അനുകൂലമായ മണ്ണുകളാണ്. അടിയില്‍ കട്ടിയുള്ള ഉറച്ചപാറ , ഒട്ടിപ്പിടിക്കുന്ന കളിമണ്ണ്, ചുണ്ണാമ്പ് കലര്‍ന്ന മണ്ണ് ഇവയിലേതെങ്കിലുമുള്ള സ്ഥലങ്ങള്‍ സപ്പോട്ടകൃഷിക്ക് അനുയോജ്യമല്ല. അതുപോലെ അധികം ഉയരത്തിലുള്ള സ്ഥലങ്ങളും സപ്പോര്‍ട്ടയുടെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കും. മൂന്നു മീറ്ററില്‍ താഴെ നില്‍ക്കുന്ന സ്ഥലങ്ങളാണ് അഭികാമ്യം. ജലനിരപ്പ് അധികം ഉയര്‍ന്നതായാല്‍ അത് മരത്തിന്റെ വേരുപടലത്തിന്റെ വളര്‍ച്ച, കാര്യക്ഷമത എന്നിവയെ ബാധിക്കും.

You must be logged in to post a comment Login