മധുര പലഹാരങ്ങളോടുള്ള ആര്‍ത്തി കുറയ്ക്കാന്‍ ഒരു കാര്യം ശ്രദ്ധിച്ചാല്‍ മതിയാവും; മധുരവും ഉറക്കമില്ലായ്മയും തമ്മിലുള്ള ബന്ധം

മധുര പലഹാരങ്ങളോടുള്ള ആര്‍ത്തി കുറയ്ക്കാന്‍ ഒരു കാര്യം ശ്രദ്ധിച്ചാല്‍ മതിയാവും; മധുരവും ഉറക്കമില്ലായ്മയും തമ്മിലുള്ള ബന്ധം
 ടോക്കിയോ: മധുരപലഹാരങ്ങളോടും കൊഴുപ്പ് കൂടിയ ഭക്ഷണത്തോടുമുള്ള ആര്‍ത്തി കുറെ ആളുകളെ പൊണ്ണത്തടിയിലേക്ക് നയിക്കുന്നുണ്ട്. എന്നാല്‍, അമിതമായ ആഗ്രത്തിനു പിന്നിലുള്ള കാരണം എന്താണെന്ന് ചിന്തിച്ചിട്ടുണ്ടോ? മതിയായ ഉറക്കം ലഭിക്കാത്തതാണ് പ്രധാനമായും ഇത്തരത്തിലുള്ള അനാരോഗ്യകരമായ ഭക്ഷണങ്ങളോടുള്ള ആര്‍ത്തിക്കു പിന്നിലെ കാരണമെന്ന് പുതിയ പഠനം.

ഉറക്കമില്ലായ്മ പല ദോഷങ്ങളിലേക്കും നയിക്കുമെന്ന് പഠനങ്ങള്‍ നേരത്തെയും ഉണ്ടായിട്ടുണ്ടെങ്കിലും ഇത്തരത്തില്‍ ഒരു ഫലമുണ്ടാക്കുമെന്ന കണ്ടെത്തല്‍ നടത്തിയത് ജപ്പാനിലെ തുസുബ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ്. ഉറക്കക്കുറവിനെത്തുടര്‍ന്ന് കണ്ണുകള്‍ തുടരെ ഇമചിമ്മുന്നതാണ് പഞ്ചസാരയും കൊഴുപ്പും അടങ്ങിയ അനാരോഗ്യകരമായ ഭക്ഷണത്തോടുള്ള പ്രിയം വര്‍ദ്ധിക്കാനുള്ള കാരണമെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ക്രിസ്റ്റഫര്‍ മെക്കോണിന്റെ കണ്ടെത്തല്‍. മധുരഎണ്ണ പലഹാരങ്ങളോടായിരിക്കും ഇവര്‍ക്ക് കൂടുതല്‍ പ്രിയം. ഉറക്കം കുറയുമ്പോള്‍ തലച്ചോറിലെ, മനസ്സിനെ നിയന്ത്രിക്കുന്ന ഭാഗത്തുണ്ടാകുന്ന ചില പ്രത്യേക മാറ്റങ്ങളാണ് ഇതിനിടയാക്കുന്നതെന്നാണ് പഠനസംഘത്തിന്റെ കണ്ടെത്തല്‍.

You must be logged in to post a comment Login