മധ്യകേരളത്തിലും വടക്കൻ കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്

മധ്യകേരളത്തിലും വടക്കൻ കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. എട്ട് ജില്ലകളിൽ ഇന്ന് യല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കേരള തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യത. ശക്തമായ കാറ്റ് വീശാനുള്ള സാധ്യതയുമുണ്ടെങ്കിലും മത്സ്യതൊഴിലാളികൾക്ക് കടലിൽ പോകുന്നതിന് തടസ്സമില്ല.

മധ്യപ്രദേശിൽ രൂപപ്പെട്ട അന്തരീക്ഷ ചുഴലിയുടെയും,പടിഞ്ഞാറൻ മൺസൂൺ കാറ്റ് ശക്തമാകുന്നതിന്റെ ഫലമായി കേരളത്തിൽ അടുത്ത അഞ്ച് ദിവസങ്ങളിൽ വ്യാപകമായി, ശക്തമായ മഴ പെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.

ആലപ്പുഴ, എറണാകുളം , ഇടുക്കി, മലപ്പുറം, കോഴിക്കോട് , കണ്ണൂർ,വയനാട്, കാസർഗോഡ് ജില്ലകളിൽ ഇന്ന് യല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയാണ് പ്രവചിക്കുന്നത്. റെഡ്, ഓറഞ്ച് അലർട്ടുകൾ എവിടെയും ഇല്ല.

29 ഓടെ ഒഡീഷ തീരത്തോട് ചേർന്ന് ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുള്ളത് കൊണ്ട് വരും ദിവസങ്ങളിലും വ്യാപകമായ മഴ ലഭിക്കും.സർക്കാർ സംവിധാനങ്ങൾ ജാഗ്രത പുലർത്തണം. ഉരുൾപൊട്ടൽ,മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലും, കൂടാതെ ഭൂമിയിൽ വിള്ളലുകൾ കാണപ്പെടുകയും ചെയ്യ്ത പ്രദേശങ്ങളിലും താമസിക്കുന്നവർ കനത്ത ജാഗ്രത പുലർത്തണം.

രാത്രി 11:30 വരെ കേരള തീരത്ത് 3.2 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. കടലിൽ ശക്തമായ കാറ്റിനിമുള്ള സാധ്യതയുണ്ടെങ്കിലും മത്സ്യതൊഴിലാളികൾക്ക് കേരളതീരത്ത് മത്സ്യ ബന്ധനത്തിന് പോകുന്നതിന് നിയന്ത്രണമേർപ്പെടുത്തിയിട്ടില്ല.

You must be logged in to post a comment Login