മധ്യപ്രദേശും രാജസ്ഥാനും ഡല്‍ഹിയും ബിജെപിക്ക്

മധ്യപ്രദേശിലും രാജസ്ഥാനിലും ഡല്‍ഹിയിലും ബിജെപിക്ക് മേല്‍ക്കൈ. മധ്യപ്രദേശിലും രാജസ്ഥാനിലും പാര്‍ട്ടിക്ക് കേവലഭൂരിപക്ഷം നേടാനായി. മധ്യപ്രദേശില്‍ ബിജെപി 133, കോണ്‍ഗ്രസ് 60, ബിഎസ്പി 2 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. കേവല ഭൂരിപക്ഷത്തിന് 116 സീറ്റാണ് ഇവിടെ വേണ്ടത്. രാജസ്ഥാനില്‍ ബിജെപി 112, കോണ്‍ഗ്രസ് 30, ബിഎസ്പി നാല് എന്ന നിലയിലാണ് ലീഡ് ചെയ്യുന്നത്.

bjp_flags_delhi_-300x205

101 സീറ്റാണ് ഇവിടെ കേവല ഭൂരിപക്ഷത്തിനു വേണ്ടത്. ഡല്‍ഹിയില്‍ വോട്ടെടുപ്പ് നടന്ന 70 മണ്ഡലങ്ങളില്‍ 30 സീറ്റുകള്‍ ബിജെപിക്ക് ലഭിച്ചു. എഎപിക്ക് 25 ഉം കോണ്‍ഗ്രസിന് 14 സീറ്റുകളുണ്ട്.

എന്നാല്‍ ഛത്തിസ്ഗഡില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ കനത്ത പോരാട്ടമാണ് അരങ്ങേറുന്നത്. ലീഡുകള്‍ മിനിറ്റുകള്‍ക്കുളളില്‍ മാറിമാറിയുകയാണ്.
ഛത്തിസ്ഗഡിലെ കോട്ടയില്‍ രേണു ജോഗി മുന്നിട്ടു നില്‍ക്കുന്നു. ഛത്തിസ്ഗഡില്‍ മുഖ്യമന്ത്രി രമണ്‍ സിങ് ലീഡ് ചെയ്യുന്നു. രാജസ്ഥാനിലെ ഝല്‍റാ പട്ടണത്തില്‍ വസുന്ധര രാജേ ലീഡ് ചെയ്യുന്നു.

You must be logged in to post a comment Login