മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണം ഇന്ന് അവസാനിക്കും

മധ്യപ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രചാരണം ഇന്ന് അവസാനിക്കും. മറ്റന്നാളാണ് 230 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് . മധ്യപ്രദേശിന്റെ ചരിത്രത്തിലെ ഏറ്റവും വാശിയേറിയ പ്രചരണമാണ് ഇത്തവണ നടന്നത്.
electionrrrrrrrrrrrr
മൂന്നാം വട്ടവും മുഖ്യമന്ത്രി കസേരയിലെത്താന്‍ ശിവരാജ് സിംഗ് ചൗഹാന്‍ തയ്യാറെടുക്കുമ്പോള്‍ അതിന് തടയിടാന്‍ ജ്യോതിരാദിത്യ സിന്ധ്യയെ  മുന്നില്‍ നിറുത്തിയുള്ള പ്രചരണമാണ് കോണ്‍ഗ്രസ് നടത്തിയത്. കഴിഞ്ഞ തവണ 143 സീറ്റുകള്‍ നേടിയ ബിജെപിക്ക് ഇത്തവണത്തെ പ്രചാരണം കുറച്ച് കടുപ്പമേറിയതായിരുന്നു. ഗ്രാമീണ മേഖലകളില്‍ നിന്ന് നേരിടുന്ന ഭരണ വിരുദ്ധ തരംഗമാണ് ഇതിന് കാരണം. നരേന്ദ്ര മോഡി സംസ്ഥാനത്ത് പ്രചാരണത്തിന് എത്തിയെങ്കിലും കാര്യമായ തരംഗമുണ്ടാക്കാനായില്ല.

പ്രധാനമന്ത്രിക്കു പുറമെ സോണിയാഗാന്ധിയും രാഹുല്‍ ഗാന്ധിയും മധ്യപ്രദേശില്‍ പ്രചാരണത്തിനെത്തി.

You must be logged in to post a comment Login