മധ്യപ്രദേശ് മുഖ്യമന്ത്രിക്ക് ഭാരത സംസ്കാരം അറിയില്ല : ജി.സുധാകരന്‍

കോഴിക്കോട് : മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ് രാജ് സിംഗ് ചൌഹാന് ഭാരത സംസ്കാരത്തിന്‍റെ ഹരിശ്രീ അറിയില്ലെന്ന് മന്ത്രി ജി.സുധാകരന്‍. ഉമ്മന്‍ചാണ്ടിയെ ചെരിപ്പെറിഞ്ഞത് പോലെയല്ല പിണറായി വിജയനെ തടഞ്ഞതെന്നും സുധാകരന്‍ കോഴിക്കോട്ട് പറഞ്ഞു.
മധ്യപ്രദേശിലെ ഭോപ്പാലില്‍ മലയാളി അസോസിയേഷന്‍ പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ ആര്‍എസ്എസുകാര്‍ തടഞ്ഞത് വ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു.

You must be logged in to post a comment Login