മധ്യവയസ്‌കരായ സ്ത്രീകള്‍ക്ക് പ്രായമേറുന്തോറും ലൈംഗികതയോടുള്ള താല്‍പ്പര്യം കൂടുന്നു

sex

പ്രായം കൂടുന്തോറും സ്ത്രീകളില്‍ ലൈംഗികതയോടുള്ള താല്‍പ്പര്യം കുറയുമെന്നായിരുന്നു നേരത്തെ കരുതിയിരുന്നത്. എന്നാല്‍ ഇത് തെറ്റാണെന്നാണ് പുതിയ ഒരു പഠനം അവകാശപ്പെടുന്നത്. യഥാര്‍ത്ഥത്തില്‍ മധ്യവയസ്‌കരായ സ്ത്രീകളില്‍ പ്രായമേറുന്തോറും സെക്‌സിനോടുള്ള താല്‍പ്പര്യം കൂടുന്നതായാണ് പഠനത്തില്‍ പറയുന്നത്. അമേരിക്കയിലെ ക്ലീവ്‌ലാന്റ് മെഡിക്കല്‍ സെന്റര്‍ യൂണിവേഴ്‌സിറ്റിയില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്.

പ്രായം കൂടുന്തോറും ശരീരത്തില്‍ മാറ്റങ്ങള്‍ വരുന്നത് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് സ്ത്രീകളില്‍ തടസങ്ങളുണ്ടാകാം. എന്നാല്‍ പ്രായം ചെല്ലുന്തോറും സ്ത്രീകളില്‍ ലൈംഗികബന്ധത്തിന് കൂടുതല്‍ ആത്മവിശ്വാസവും ഉത്തേജകവും കാണപ്പെടുന്നതായി പഠനത്തില്‍ വ്യക്തമാക്കുന്നു. ലൈംഗിക ശേഷിക്കുറവ് പോലുള്ള പ്രശ്‌നങ്ങളെ കുറിച്ച് ഗവേഷകരുമായി ചര്‍ച്ച ചെയ്യാന്‍ പ്രായം കൂടുതലുള്ള സ്ത്രീകള്‍ തയ്യാറായത് പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാന്‍ അവര്‍ക്ക് സാധിക്കുമെന്നതിന്റെ നല്ല ഗുണമാണെന്നും പഠനത്തില്‍ പറയുന്നു.

40നും 75നും ഇടയില്‍ പ്രായമുള്ള 500ലധികം സ്ത്രീകളെയാണ് ഗവേഷകര്‍ അഭിമുഖം നടത്തിയത്.”പ്രായം കൂടുന്നത് കൊണ്ട് ലൈംഗികബന്ധം കുറഞ്ഞാല്‍ എന്ത് സംഭവിക്കും” എന്ന് ഓരോ സ്ത്രീയോടും ചോദിച്ചു. ലൈംഗിശേഷി കുറയുകയോ യോനീ സ്‌നിഗ്ദ്ധത കുറയുകയോ ചെയ്യുന്നതാണ് സാധാരണയായി കണ്ടുവരുന്ന രണ്ട് ലൈംഗിക പ്രശ്‌നങ്ങള്‍. ശരീരഘടനയ്ക്കനുസരിച്ച് ലൈംഗികബന്ധത്തില്‍ അവര്‍ കൂടുതല്‍ തൃപ്തരായിക്കുമെന്ന് 40നും 69നുമിടക്ക് പ്രായമുള്ള സ്ത്രീകള്‍ പറഞ്ഞു. എന്നാല്‍ കുറച്ച് പേര്‍ പറഞ്ഞു പ്രായം ലൈംഗികബന്ധത്തില്‍ തടസം സൃഷ്ടിക്കാറുണ്ടെന്ന്.

ലൈംഗികബന്ധം തങ്ങളുടെ ജീവിതഗുണനിലവാരത്തിന് പ്രധാനപ്പെട്ട ഘടകമാണെന്നായിരുന്നു കൂടുതല്‍ പേരും പറഞ്ഞത്. എഴുപതുകളിലുള്ള സ്ത്രീകള്‍ ഇതിനോട് യോജിച്ചില്ല. എന്നാല്‍ ലൈംഗികപ്രശ്‌നങ്ങള്‍ ബാധിക്കുന്നുണ്ടെന്നാണ് 40 വയസ് പ്രായമുള്ള സ്ത്രീകളില്‍ കൂടുതല്‍ പേരും പറഞ്ഞത്. അതായത് 40ന് മുകളില്‍ പ്രായമുള്ളവരെ അപേക്ഷിച്ച് നാല്പതുകളിലുള്ള സ്ത്രീകളില്‍ ലൈംഗിക പ്രശ്‌നങ്ങള്‍ കൂടുതലെന്ന് വ്യക്തം. 52 ശതമാനം സ്ത്രീകളും തങ്ങളുടെ ലൈംഗിക പ്രശ്‌നങ്ങള്‍ ആരോഗ്യവിദഗ്ധരുമായി ചര്‍ച്ച ചെയ്യാന്‍ തയ്യാറാകാത്തവരാണ്. 70 ശതമാനം സ്ത്രീകളും ചൂണ്ടികാട്ടിയത് ഇത്തരം ചര്‍ച്ചകള്‍ നടത്തണമെന്നാണ്. സ്ത്രീകള്‍ അവരുടെ ജീവിതത്തിന്റെ മൊത്തത്തിലുള്ള ഗുണനിലവാരത്തിനായി ലൈംഗിക ആരോഗ്യ പ്രശ്‌നങ്ങളെ എങ്ങനെ വീക്ഷിക്കുന്നു എന്നതിലേക്കാണ് ഈ സര്‍വേ വെളിച്ചം വീശുന്നത് എന്ന് ബിഹേവിയറല്‍ മെഡിസിന്‍ മേധാവി ഡോ.ഷെറില്‍ കിംഗ്‌സ്‌ബെര്‍ഗ് പറഞ്ഞു.

ലൈംഗി സംതൃപ്തി മെച്ചപ്പെടുത്താന്‍ സ്ത്രീകള്‍ക്ക് സാധിച്ചില്ലെന്ന് പഠനത്തില്‍ പറയുമ്പോഴും ഭൂരിപക്ഷം പേരും പങ്കാളികളുമായുള്ള ബന്ധങ്ങളിലുള്ള ഗുണമേന്മ കൊണ്ട് സന്തുഷ്ടരാണ് എന്നും വ്യക്തമാക്കുന്നു.

പഠന റിപ്പോര്‍ട്ട് ഒക്ടോബര്‍ 5ന് ഒര്‍ലാന്റോയില്‍ തുടങ്ങുന്ന നോര്‍ത്ത് അമേരിക്കന്‍ മെനോപോസ് സൊസൈറ്റി വാര്‍ഷിക സമ്മേളനത്തില്‍ അവതരിപ്പിക്കും. ലൈംഗികപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ആരോഗ്യസംരക്ഷണ ദാതാക്കളും മധ്യവയ്‌സകരായ സ്ത്രീകളും തമ്മിലുള്ള മികച്ച ആശയവിനിമയം മെച്ചപ്പെടുത്തേണ്ടാതണെന്ന് ഈ പഠനം ചൂണ്ടികാട്ടുന്നു.

You must be logged in to post a comment Login