മനം കവര്‍ന്ന് പാലക്കയം തട്ട്

15242030_1282699831804548_9179030137185214716_n

സമുദ്ര നിരപ്പിൽ നിന്നും 4000 അടി ഉയരത്തിൽ തല ഉയർത്തി നിൽക്കുന്ന കണ്ണൂരിലെ മനോഹരമായ സ്ഥലം കണ്ണൂരിൽ നിന്നും തളിപ്പറമ്പ കൂർഗ് റൂട്ടിലൂടെ 51km ദൂരം സഞ്ചരിച്ചാൽ അവിടെ എത്താം. വളഞ്ഞു പുളഞ്ഞു ചെങ്കുത്തായ കയറ്റങ്ങൾ കയറി വേണം പാലക്കയം തട്ടിൽ എതാൻ പകുതി വരെ വാഹനം കയറും അതുകഴിഞ്ഞാൽ ജീപ്പ് തന്നെ രക്ഷ കണ്ണൂരിലെ കുടജാത്രി എന്ന് വേണമെങ്കിൽ വിശേഷിപ്പികാം

കുറച്ചു നാളായി ഈ സ്ഥലത്തെ പറ്റി കേൾക്കാൻ തുടങ്ങിയിട്ടു അങ്ങനെ നമ്മുടെ നാട്ടിലെ ആ മനോഹരമായ സ്ഥലം കാണണം എന്ന് എനിക്കും ആഗ്രഹം തോന്നി. അങ്ങനെ ഇരിക്കുമ്പോളാണ് ഒരു കൂട്ടം ചെങ്ങാതിമാർ അവിടെ പോകുന്നു എന്ന് പറഞ്ഞു എനിക്ക് കോൾ വന്നത് കിട്ടിയ ചാൻസിൽ ഞാനും അവരുടെ കൂടെ കൂടി അങ്ങനെ ആയിരുന്നു പാലക്കയം തട്ടിലേക്കുള്ള യാത്ര തുടങ്ങിയത് നമ്മൾ അവിടെ എത്തിയപ്പോൾ ഞാൻ വിചാരിച്ചതിലും മനോഹരമായിരുന്നു സ്ഥലം. ഉച്ചയ്ക്ക് ശേഷം ആയതു കൊണ്ടാണെന്നറിയില്ല അപ്പോൾ അവിടെ മൂടൽ മഞ്ജു കുറവായിരുന്നു പക്ഷെ ആ സ്ഥലത്തിന്റെ സൗന്ദര്യം ആസ്വദിക്കാൻ സാധിച്ചു …

15355823_1282699665137898_3298698951921546687_n

കൂടുതൽ ആയി ഞാൻ പറയുന്നതിനേക്കാൾ നല്ലതു നിങൾ തന്നെ അവിടെ ചെന്ന് ആസ്വദിക്കുന്നതാണെന്നു എനിക്ക് തോനുന്നു. നിങ്ങൾക്ക് ഒരു നല്ല യാത്ര ആയിരിക്കും ഇതെന്ന് ഞാൻ വിശ്വസിക്കുന്നു ..

മഴ മേഘങ്ങൾ ഞങ്ങളുടെ കയ്യിൽ ഉള്ളത് പോലെ ഞങ്ങൾക്ക് തോന്നി.. അതിമനോഹരം ആയിരുന്നു പാലക്കയം തട്ടിൽ നിന്നുള്ള കാഴ്ചകൾ.

കണ്ണൂരിൽ നിന്നും 50-60km മാത്രം അകലെ ആണ് സ്ഥലം.. കണ്ണൂരിൽ നിന്നും കുടിയാന്മല ടൌണിൽ എത്തിയാൽ അവിടെ നിന്നും വലത്തോട്ട് പൈത്തൽ മലയും, ഇടത്തോട്ടു പാലക്കയം തട്ടും.. കുടിയാന്മല ടൌണിൽ നിന്നും 6-7km മാത്രം അകലെ ആണ് പാലക്കയം തട്ട്.

ഞാനെടുത്ത കുറച്ചു ഫോട്ടോസും ഇതിനോടൊപ്പം ഇവിടെ ഷെയർ ചെയുന്നു

You must be logged in to post a comment Login