മനം കുളിര്‍ന്ന് കുണ്ട് വെള്ളച്ചാട്ടം

13935051_1611538992477176_1725498637117322834_nമനം കുളിരുന്ന കാഴ്ച്ചകളുമായി നമ്മെ വരവേല്‍ക്കുന്ന കരുവാരക്കുണ്ട് കേരള കുണ്ട് വെള്ളച്ചാട്ടം. മലമുകളില് നിന്നും പാറകെട്ടുകളിലൂടെ ഒഴുകി താഴെ നൂറു മീറ്റര് താഴേക്ക് ഒരു സ്വിമ്മിംഗ് പൂള് പോലുള്ള ഒരു കുണ്ടിലേക്ക് പതിക്കുന്ന വെള്ളച്ചാട്ടത്തിന്റെ ആ കാഴ്ച്ച ഒന്ന് കാണേണ്ടത് തന്നെയാണ്.. വെള്ളത്തിലേക്ക് ഇറങ്ങാനും കുളിക്കാനും കൂടെ പോയാല്‍ പിന്നെ ഒരു രക്ഷയുമില്ല.

മലപ്പുറം ജില്ലയിലെ കരുവാരകുണ്ട് നിന്ന് ഏകദേശം 6 കിലോമീറ്റര്‍ അകലെയാണ്. കല്‍കുണ്ട് എന്ന സ്ഥലത്ത് എത്തുന്നതിനു മുന്നേ. പിന്നെ, അങ്ങോട്ട് പോകുന്ന വഴിയിലെ പ്രകൃതി ഭംഗിയൊക്കെ ആസ്വദിച്ചു മെല്ലെ മെല്ലെ പോകണംവെള്ളച്ചാട്ടത്തിന്റെ 2 കിലോമീറ്റര്‍ അകലെ വരെ ബസ് സര്‍വീസ് ഉണ്ട്. കാറുകളും അത് വരെയേ പോകൂ..

13921008_1611539019143840_221500026768669448_nപിന്നീടങ്ങോട്ട് 2 കിലോമീറ്ററോളം നടത്തം തന്നെ ശരണം. അല്ലെങ്കില് ഒരു പാട് ജീപ്പുകള് ലഭ്യമാണ് (അല്ലെങ്കില് നല്ല ഗ്രൗണ്ട് ക്ലിയറന്‍സ് ഉള്ള വണ്ടികള്‍ വേണം.). ഒറ്റയ്ക്ക് പോകേണ്ടവര്‍ക്ക് 300 രൂപ കൊടുത്തു ഒറ്റക്ക് ജീപ്പില്‍ പോകാം.

അതല്ല, കൂടുതല്‍ പേരുണ്ടെങ്കില്‍ പോക്കറ്റില്‍ നിന്നെടുക്കേണ്ട ഷെയര്‍ കുറയും. സമയം ഒരു പ്രശ്‌നമല്ല എന്നുള്ളവര്‍ക്കും ഗ്രൂപ്പായി പോകുന്നവര്‍ക്കും രണ്ടു കിലോമീറ്റര്‍ നടക്കുന്നതാണ് നല്ലത്.

13920708_1611539005810508_1797276901132527358_n

You must be logged in to post a comment Login