‘മനം മാറി വെള്ളാപ്പള്ളി’, ബിജെപിയുമായുളള ഐക്യം എന്നും ഉണ്ടാകണമെന്നില്ല; ‘എല്‍ഡിഎഫിന്റെ വിജയത്തിനു പിന്നില്‍ ബിഡിജെഎസ്’: വെള്ളാപ്പള്ളി

velleppally

കൊച്ചി: ചുവടുമാറ്റത്തിനുള്ള മനം മാറ്റം തുറന്നടിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ബിജെപിയുമായുളള ഐക്യം എന്നും ഉണ്ടാകണമെന്ന് ഇല്ല. രാഷ്ട്രീയമാണ്, രാഷ്ട്രീയത്തില്‍ ഗുണപരമായ മാറ്റങ്ങള്‍ നടക്കുമ്പോള്‍ ബിഡിജെഎസിനും അതിന് അനുസരിച്ചുളള മാറ്റങ്ങള്‍ സംഭവിക്കുമെന്നും വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കി. ഇടതുപക്ഷത്തേക്ക് ചേക്കേറാനുള്ള ശ്രമമാണ് വെള്ളാപ്പള്ളിയുടെ നിലപാട് മാറ്റത്തിനു പിന്നിലെന്നാണ് സൂചന.

ബിജെപിയുമായി ബിഡിജെഎസിന് സഖ്യമൊന്നും ഇല്ലെന്നും എന്‍ഡിഎയിലെ ഘടകകക്ഷിയാണ് തങ്ങളെന്നും വെള്ളാപ്പള്ളി പറഞ്ഞു. കൂടാതെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ഇത്രയും വലിയ വിജയം നേടാന്‍ കഴിഞ്ഞതിന് പിന്നില്‍ ബിഡിജെഎസ് ആണ്.

ബിഡിജെഎസ് സ്ഥാനാര്‍ത്ഥികള്‍ മത്സരത്തിന് ഉണ്ടായിരുന്നത് കൊണ്ടാണ് യുഡിഎഫില്‍ നിന്നുളള വോട്ടുകള്‍ എല്‍ഡിഎഫിന് കിട്ടിയതും പല മണ്ഡലങ്ങളിലും ഭൂരിപക്ഷം ഉയര്‍ത്താന്‍ കഴിഞ്ഞതുമെന്നും വെള്ളാപ്പള്ളി വിശദമാക്കുന്നു.

You must be logged in to post a comment Login