മനസും ശരീരവും ശാന്തമാക്കാന്‍ കൊഹ്‌ലിയും സംഘവും ‘മലമുകളില്‍’


ഓസ്‌ട്രേലിയക്കെതിരായ തോല്‍വിക്ക് ശേഷം മനസും ശരീരവും ശാന്തമാക്കാന്‍ ടീം ഇന്ത്യ ഏതോ ഒരു മലയുടെ മുകളിലേയ്ക്ക് ട്രെക്കിംഗിന് പോയിരിക്കുകയാണെന്നാണ് സൂചന. ഇന്‍സ്റ്റഗ്രാമിലാണ് താരങ്ങള്‍ ഇതിന്റെ ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

അജിങ്ക്യ രഹാന ഭാര്യയ്‌ക്കൊപ്പവും വിരാട് കൊഹ്‌ലി തനിച്ചും ഒരു മലയ്ക്ക് മുകളില്‍ നില്‍ക്കുന്ന ഫോട്ടോയാണ് തങ്ങളുടെ ഇന്‍സ്റ്റ ഗ്രാമിലൂടെ പോസ്റ്റ് ചെയ്തിരിക്കുന്നത്.

മാര്‍ച്ച് നാലിനാണ് ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയുടെ രണ്ടാം ടെസ്റ്റ് ആരംഭിക്കുന്നത്. ബംഗളൂരുവിലെ ചിന്നസ്വാമി സ്‌റ്റേഡിയത്തിലാണ് മത്സരം നടക്കുക. ആദ്യ മത്സരത്തില്‍ ഇന്ത്യ 333 റണ്‍സിന് തോറ്റിരുന്നു. നീണ്ട 19 മത്സരങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യ ഒരു ടെസ്റ്റ് മത്സരത്തില്‍ തോല്‍ക്കുന്നത്. മത്സരത്തിലെ ഇരു ഇന്നിങ്‌സുകളിലും ദയനീയമായ പ്രകടനമാണ് ഇന്ത്യ കാഴ്ച്ചവെച്ചത്. ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ 105 റണ്‍സിന് പുറത്തായാപ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ 107നും ഇന്ത്യന്‍ ടീം പുറത്തായി.

You must be logged in to post a comment Login