മനോഹര്‍ പരീക്കറുടെ സത്യപ്രതിജ്ഞയ്ക്ക് സ്റ്റേ ഇല്ല; കോണ്‍ഗ്രസിന്റെ ആവശ്യം സുപ്രീംകോടതി തള്ളി; ഗോവയില്‍ വിശ്വാസവോട്ടെടുപ്പ് നടത്താന്‍ നിര്‍ദേശം

ന്യൂഡല്‍ഹി: ഗോവയില്‍ ബിജെപി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പാര്‍ട്ടി സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് ജെ.എസ്.ഖെഹാര്‍ അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് കോണ്‍ഗ്രസിന്റെ ഹര്‍ജി തള്ളിയത്. വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ കോടതി നിര്‍ദേശിച്ചു. വ്യാഴാഴ്ച വിശ്വാസ വോട്ടെടുപ്പ് നടത്താനാണ് ഉത്തരവ്. സഭയിലെ മുതിര്‍ന്ന അംഗത്തെ പ്രോട്ടേം സ്പീക്കറാക്കി വോട്ടെടുപ്പ് നടത്താനാണ് കോടതി നിര്‍ദേശം.

You must be logged in to post a comment Login