‘മന്ത്രിയാവാന്‍ തനിക്ക് ഗോഡ്ഫാദര്‍മാരില്ലെ’ന്ന ബിജി മോളുടെ പരാമര്‍ശം; സിപിഐ എക്‌സിക്യൂട്ടീവ് വിശദീകരണം തേടും

തോട്ടം മേഖലയില്‍ ബിജിമോള്‍ക്ക് വോട്ടുകള്‍ ഗണ്യമായി കുറഞ്ഞതിനുപിന്നിലും മുതിര്‍ന്ന നേതാവാണെന്ന് ജില്ലാ എക്‌സിക്യൂട്ടിവിലും ചര്‍ച്ച ഉയര്‍ന്നിരുന്നു.

bijimol

തിരുവനന്തപുരം; ഒരു മാസികയ്ക്ക് പീരുമേട് എംഎല്‍എ ഇഎസ് ബിജി മോള്‍ നല്‍കിയ അഭിമുഖത്തിലെ പരാമര്‍ശത്തെ ചൊല്ലി വിശദീകരണം തേടാന്‍ സിപിഐ എക്‌സിക്യൂട്ടീവ് തീരുമാനം. മന്ത്രിയാവാന്‍ തനിയ്ക്ക് ഗോഡ്ഫാദര്‍മാരില്ലാത്തതാണ് വിഘാതമെന്നായിരുന്നു ബിജിമോളുടെ പരാമര്‍ശം. ഇതാണ് വിശദീകരണം തേടാന്‍ ഇടയാക്കിയത്.

നേരത്തെ പീരുമേട് നിന്ന് വിജയിച്ചതിനു തൊട്ടു പിന്നാലെ ബിജിമോള്‍ കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. തന്നെ കൊലപ്പെടുത്താന്‍ ശ്രമം നടന്നിരുന്നുവെന്നും സീറ്റ് കിട്ടാതെ പോയ ഒരു നേതാവാണ് അതിനു പിന്നിലെന്നും ബിജിമോള്‍ പറഞ്ഞിരുന്നു.

ജില്ലാ എക്‌സിക്യൂട്ടിവില്‍ പങ്കെടുത്ത പീരുമേട്ടില്‍നിന്നുള്ള അംഗങ്ങള്‍ ബിജിമോളെ അനുകൂലിച്ച് സംസാരിച്ചിരുന്നു. തോട്ടം മേഖലയില്‍ ബിജിമോള്‍ക്ക് വോട്ടുകള്‍ ഗണ്യമായി കുറഞ്ഞതിനുപിന്നിലും മുതിര്‍ന്ന നേതാവാണെന്ന് ജില്ലാ എക്‌സിക്യൂട്ടിവിലും ചര്‍ച്ച ഉയര്‍ന്നിരുന്നു.

You must be logged in to post a comment Login