മന്ത്രിസഭ രൂപീകരിക്കാന്‍ പിണറായി വിജയന് ഗവര്‍ണറുടെ ക്ഷണം

pinarayi 1
തിരുവനന്തപുരം: പിണറായി വിജയനെ മന്ത്രിസഭ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, ഗവര്‍ണര്‍ പി.സദാശിവത്തെ കണ്ട് പിണറായി വിജയനെ സിപിഎം നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുത്ത വിവരം അറിയിച്ചു. എംഎല്‍ന്മഎമാരുടെ പിന്തുണ അടങ്ങിയ കത്ത് ഗവര്‍ണര്‍ക്ക് കൈമാറി. ഇതിന്റെ അടിസ്ഥാനത്തിലാണ് പിണറായി വിജയനെ മന്ത്രിസഭ രൂപീകരിക്കുന്നതിനായി ഗവര്‍ണര്‍ ക്ഷണിച്ചത്.

ബുധനാഴ്ച രാവിലെ 9.30ന് നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണറെ കാണുെമന്ന് കൂടിക്കാഴ്ചയ്ക്കുശേഷം കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചു. ഘടകകക്ഷിനേതാക്കളായ ഇ.ചന്ദ്രശേഖരന്‍, എ.കെ.ശശീന്ദ്രന്‍ എന്നിവരും കോടിയേരിക്കൊപ്പമുണ്ടായിരുന്നു.

You must be logged in to post a comment Login