മന്ത്രി എം.എം.മണിയുടെ സഹോദരന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കാണിച്ച് മന്ത്രിക്ക് ഊമക്കത്ത്

ഇടുക്കി: മന്ത്രി എംഎം മണിയുടെ സഹോദരന്‍ സനകന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കാണിച്ച് മന്ത്രിക്ക് ഊമക്കത്ത്. സനകനെ വഴിയരികില്‍ കണ്ടെത്തുന്നതിന് തലേ ദിവസം റോഡ് മുറിച്ചു കടക്കവെ അടിമാലി ടൗണില്‍വച്ച് ഒരു കാര്‍ സനകനെ തട്ടിയത് കണ്ടുവെന്നാണ് എം.എം.മണിക്കും ബന്ധുക്കള്‍ക്കും ലഭിച്ച ഊമക്കത്തിലുള്ളത്.

കഴിഞ്ഞ മാസം ഏഴിനാണ് എം.എം.മണിയുടെ സഹോദരന്‍ സനകനെ വഴിയരികില്‍ അവശ നിലയില്‍ കണ്ടെത്തിയത്. കോട്ടയം മെഡിക്കല്‍ കോളെജില്‍ ചികില്‍സയിലിരിക്കെയാണ് സനകന്‍ മരിച്ചത്.സംഭവത്തില്‍ ദുരൂഹതയില്ലെന്നായിരുന്നു പൊലീസ് ഭാഷ്യം. സനകനെ കഴിഞ്ഞ മാസം ഏഴിനാണ് ഇടുക്കി കുത്തുപാറയില്‍ വഴിയരികില്‍ അവശനിലയില്‍ കണ്ടെത്തിയത്. പിന്നീട് കോട്ടയം മെഡിക്കല്‍ കോളെജില്‍ ചികില്‍സയിലിരിക്കെയാണ് സനകന്‍ മരിച്ചത്.

കാറിലുണ്ടായിരുന്നവര്‍ സനകനെ അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചതായും മൂന്നു മണിക്കൂറിന് ശേഷം ഡിസ്ചാര്‍ജ് ചെയ്തുവെന്നും തൊടുപുഴ സ്വദേശിയായ കാര്‍ ഡ്രൈവര്‍ പൊലീസിന്റെ ചോദ്യം ചെയ്യലില്‍ അറിയിച്ചിരുന്നു. കാര്‍ തട്ടിയെന്നു പറയപ്പെടുന്ന ദിവസം രാവിലെ അടിമാലി പത്താംമൈലിലെ വീട്ടില്‍ നിന്നും ഇരുപതേക്കറിലെ മകളുടെ വീട്ടിലേക്ക് പോകുന്ന വഴി കുടുംബ സമേതം ഭക്ഷണം കഴിക്കാന്‍ സനകന്‍ ഹോട്ടലില്‍ കയറി. പിന്നീട് ഇവിടെ നിന്ന് കാണാതായതായി ബന്ധുക്കള്‍ പറഞ്ഞിരുന്നു. സംഭവം പൊലീസില്‍ അറിയിച്ചിരുന്നില്ല. എന്നാല്‍ കാര്‍ തട്ടിയ അടിമാലിയില്‍ നിന്ന് 25 കിലോമീറ്റററുകള്‍ക്കപ്പുറം കുത്തുപാറയിലാണ് സനകനെ അവശനിലയില്‍ കണ്ടെത്തി എന്നത് ദുരൂഹത ഉളവാക്കുന്നു വെന്നും മറ്റൊരു സഹോദരന്‍ ലംബോദരന്‍ പറഞ്ഞു.

ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് വീണ്ടും കാര്‍ ഡ്രൈവറെ ചോദ്യം ചെയ്യും. മന്ത്രി എം.എം.മണിയും സംഭവത്തില്‍ അന്വേഷണം വേണമെന്ന നിലപാടിലാണെന്നും സഹോദരന്‍ ലംബോദരന്‍ പറയുന്നു. ഊമക്കത്തി ന്റെ അടിസ്ഥാനത്തില്‍ സനകന്റെ മരണം സംബന്ധിച്ച് പൊലീസ്. വീണ്ടും അന്വേഷണം നടത്തിയേക്കും.

You must be logged in to post a comment Login