മമ്മൂക്കയ്ക്ക് ആരാധകരുടെ പിറന്നാള്‍ സമ്മാനം; ആദിവാസി കോളനിയിലെ ഒരു കുടി ദത്തെടുത്തു

mammooty

മമ്മൂട്ടിയുടെ അറുപത്തിയഞ്ചാം ജന്മദിനത്തില്‍ പ്രിയതാരത്തിന് വേറിട്ട സമ്മാനമൊരുക്കി മാതൃകയാവുകയാണ് മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍ പ്രവാസി ഘടകം. അടിമാലി ബേബിയാര്‍ ആദിവാസി കോളനിയിലെ ഒരു കുടി ദത്തെടുത്തുകൊണ്ടാണ് മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷനല്‍ ജിസിസി ഘടകം മാതൃക ഒരുക്കിയത്. രണ്ട് ലക്ഷം രൂപ ആദ്യഗഡുവായി മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയ്ക്ക് കൈമാറിക്കൊണ്ട് വാഗ്ദാന പത്രവും പുറത്തിറക്കിയിട്ടുണ്ട്.

എളിയ ആരാധകരുടെ ജന്മദിന സമ്മാനമായി സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ചാണ് കുടി ദത്തെടുക്കാനുള്ള ആദ്യഗഡുവും വാഗ്ദാനപത്രവും സംഘടന കൈമാറിയിരിക്കുന്നത്. സമ്മാനം സ്വീകരിച്ചുകൊണ്ട് വാഗ്ദാന പത്രത്തിന്റെ ഫോട്ടോ മമ്മൂട്ടി ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തു. സെപ്തംബര്‍ ഏഴിനാണ് മമ്മൂട്ടിയുടെ പിറന്നാള്‍. ജന്മനക്ഷത്രവും ജന്മദിനവും ഒരുമിച്ചെത്തുന്ന പിറന്നാളാണ് ഇക്കുറിയെന്ന് മമ്മൂട്ടി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

You must be logged in to post a comment Login