മമ്മൂക്കയ്ക്ക് ഇന്ന് 65ആം പിറന്നാള്‍

mammootty-1
മൂന്നര പതിറ്റാണ്ടായി വെള്ളിത്തിരയില്‍ നിറഞ്ഞ നില്‍ക്കുന്ന നമ്മുടെ മമ്മൂക്കയ്ക്ക് ഇന്ന് 65ആം പിറന്നാള്‍. 1951 സെപ്റ്റംബര്‍ 7ന് ജനിച്ച മുഹമ്മദ് കുട്ടി എന്ന മമ്മുട്ടി മലയാള സിനിമയ്ക്ക് എന്നും അവിഭാജ്യ ഘടകമാണ്.
രമ്പരാഗത ഇസ്‌ലാമിക പശ്ചാത്തലത്തില്‍ നിന്നുമുള്ള മമ്മൂട്ടിയ്ക്ക് സിനിമ എന്നത് ജീവിതമായിരുന്നു. ചെറുപ്പ കാലം തൊട്ടേ സിനിമയെ സ്‌നേഹിച്ച മമ്മൂട്ടി സിനിമയിലേക്കുള്ള തുടക്കത്തിനായി എല്‍എല്‍ബി പഠനകാലത്ത് പല വാതിലുകളും മുട്ടിയിരുന്നു. പക്ഷെ, ശബ്ദം;ലുക്ക് എന്നീ ഘടകങ്ങളില്‍ മമ്മൂട്ടി പരാജയപ്പെടുകയാണ് എന്ന കാരണത്താല്‍ മിക്ക വാതിലുകളും തുറന്നില്ല.
തുടര്‍ന്ന് നിയമ ബിരുദം നേടിയ മമ്മൂട്ടി മഞ്ചേരി കോടതിയില്‍ അഭിഭാഷകനായി ജീവിതം ആംഭിക്കുമ്പോള്‍ അണിയറിയില്‍ എഴുതപ്പെട്ടിരുന്ന തിരക്കഥ അദ്ദേഹം അറിഞ്ഞിരുന്നില്ല.1979 ലെ ദേവലോകം എന്ന ചിത്രമാണ് മമ്മൂട്ടി എന്ന നായകനെ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തുന്നത്.തുടര്‍ന്നുള്ള വില്‍ക്കാനുണ്ട് സ്വപ്നങ്ങളില്‍ മമ്മൂട്ടി ചെയ്ത് വില്ലന്‍ വേഷം മലയാള സിനിമയുടെ വില്ലന്‍ സ്വപ്നങ്ങള്‍ക്ക് പുതിയ മാനങ്ങള്‍ നല്‍കുകയായിരുന്നു.ചെറുകിട വില്ലന്‍ വേഷങ്ങള്‍ ചെയ്ത് വന്ന മമ്മൂട്ടിയെ പിന്നീട് എംടി വാസുദേവന്‍ നായരാണ് അദ്ദേഹത്തിനുള്ളിലെ യഥാര്‍ത്ഥ നടനെ കണ്ടെത്തുന്നത്.

1980 ലെ മേള എന്ന ചിത്രത്തിലും, 1982 ലെ യവനിക എന്ന ചിത്രത്തിലും മമ്മൂട്ടിയ്ക്ക് വേഷം നല്‍കാന്‍ തയ്യാറായ കെ.ജി ജോര്‍ജ്ജാണ് മമ്മൂട്ടിയെ മലയാള സിനിമയുടെ സജ്ജീവ സാന്നിധ്യമാക്കാന്‍ മുന്‍കൈയെടുത്തത്.അഭിനയ മികവിന് ഏറ്റവും കൂടുതല്‍ ദേശീയ ഫിലിം അവാര്‍ഡുകള്‍ ലഭിച്ച നിരയിലേക്ക് കമല്‍ഹാസനും അമിതാഭ് ബച്ചനും ഒപ്പം നമ്മുടെ മമ്മൂക്കയും സ്ഥിര സാന്നിധ്യമാണ്ഇന്ത്യയുടെ പരമോന്ന പൗര ബഹുമതിയായ ഭാരത രത്‌ന നല്‍കി രാജ്യം 1988 ല്‍ അദ്ദേഹത്തെ ആദരിച്ചിരുന്നു.

You must be logged in to post a comment Login