മമ്മൂട്ടിക്ക് ശരത് കുമാറിന്റെ മകള്‍ വരലക്ഷ്മി നായിക

varalakshmi_sarath_kumar
മമ്മൂട്ടിക്ക് തമിഴില്‍ നിന്നൊരു നായിക. പ്രമുഖ തമിഴ് നടന്‍ ശരത് കുമാറിന്റെ മകള്‍ വരലക്ഷ്മി ശരത് കുമാറാണ് മമ്മൂട്ടിയുടെ നായികയാകുന്നത്. നിതിന്‍ പണിക്കര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് വരലക്ഷ്മി നായികയാകുന്നത്. ട്വിറ്ററിലൂടെ താരം തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്.

വരലക്ഷ്മിയുടെ ആദ്യമലയാള ചിത്രമാണിത്. തമിഴ് നടന്‍ സമ്പത്തും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. പേരിട്ടിട്ടില്ലാത്ത ചിത്രത്തില്‍ മമ്മൂട്ടി ഒരു പൊലീസ് ഓഫീസറുടെ വേഷമാണ് അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് കര്‍ണാടകയിലെ കോളാറില്‍ ആരംഭിച്ചു. പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ രണ്‍ജി പണിക്കരുടെ മകനാണ് ചിത്രത്തിന്റെ സംവിധായകന്‍ നിതിന്‍.

2012ല്‍ പോടാ പോടിയിലൂടെ സിനിമയിലെത്തിയ വരലക്ഷ്മി ഇതുവരെ നാല് ചിത്രങ്ങളില്‍ അഭിനയിച്ചു കഴിഞ്ഞു. താരാ താപ്പാട്ടൈ ആണ് ഏറ്റവും പുതിയ ചിത്രം.

You must be logged in to post a comment Login