മരട്ഫ്‌ളാറ്റ് പൊളിയ്ക്കല്‍,സന്നദ്ധതയറിയിച്ച കമ്പനികള്‍ ഇവയാണ്,പുനരധിവാസം ആവശ്യമുള്ളവര്‍ ഇന്ന് കത്ത് നല്‍കണം

കൊച്ചി:മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ചു നീക്കുന്നതിനെതിരെ കക്ഷിഭേദമെന്യേ സംസ്ഥാനത്തെ രാഷ്ട്രീയപാര്‍ട്ടികള്‍ രംഗത്തെത്തുന്നതിനിടെ ഫ്‌ളാറ്റുകള്‍ പൊളിയ്ക്കാനുള്ള ദൗത്യം നിര്‍വ്വഹിയ്ക്കാന്‍ സന്നദ്ധതയറിയിച്ച് 13 കമ്പനികള്‍ നഗരസഭയെ സമീപിച്ചു.കമ്പനികള്‍ ടെണ്ടര്‍ നല്‍കിയതായി മരട് നഗരസഭ അറിയിച്ചു.പൊളിയ്ക്കാന്‍ ടെണ്ടര്‍ സമര്‍പ്പിച്ചവയില്‍ കേരളത്തില്‍ നിന്നുള്ള കമ്പനികളില്ല.ചെന്നൈ, ഹൈദരാബാദ്, ബെംഗളുരു എന്നിവിടങ്ങളില്‍ നിന്നുള്ള കമ്പനികളാണ് ടെണ്ടര്‍ നല്‍കിയത്.

നഗരസഭയുടെ ഒഴിപ്പിക്കല്‍ നോട്ടിസിനെതിരെ ഫ്‌ലാറ്റ് ഉടമകള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. നോട്ടിസ് നിയമാനുസൃതമല്ലെന്നു ചൂണ്ടിക്കാട്ടിയാണു ഹര്‍ജി. താല്‍ക്കാലിക പുനരധിവാസം ആവശ്യമുള്ളവര്‍ ചൊവ്വാഴ്ച വൈകിട്ട് മൂന്നിനു മുന്‍പ് അപേക്ഷ നല്‍കണമെന്നും അല്ലാത്തവരെ പുനരധിവസിപ്പിക്കില്ലെന്നും താമസക്കാര്‍ക്ക് നഗരസഭ മുന്നറിയിപ്പ് നല്‍കി. ഇതുമായി ബന്ധപ്പെട്ട് ഫ്‌ലാറ്റുകളില്‍ നഗരസഭ നോട്ടിസും പതിച്ചിട്ടുണ്ട്.

You must be logged in to post a comment Login