മരട് ഫ്ലാറ്റുകള്‍: ഉത്തരവാദിത്തമില്ലെന്ന് നിര്‍മാതാക്കള്‍

കൊച്ചി: സുപ്രീം കോടതി പൊളിക്കാന്‍ നിര്‍ദേശിച്ച മരടിലെ ഫ്ലാറ്റുകളുടെ കാര്യത്തില്‍ തങ്ങള്‍ക്ക് ഇനി ഉത്തരവാദിത്തമില്ലെന്ന് നിര്‍മാതാക്കള്‍. ഇക്കാര്യം വ്യക്തമാക്കി ഫ്ലാറ്റ് നിര്‍മാതാക്കള്‍ മരട് നഗരസഭയ്ക്ക് കത്ത് നല്‍കി.

ഫ്ലാറ്റുകള്‍ നിയമാനുസൃതമായി ഉടമകള്‍ക്ക് വിറ്റതാണെന്നും ഇപ്പോള്‍ അതുമായി തങ്ങള്‍ ഒരു ബന്ധവുമില്ലെന്നുമാണ് നിര്‍മാതാക്കള്‍ പറയുന്നത്. ഉടമകള്‍ തന്നെയാണ് നികുതി അടയ്ക്കുന്നതെന്നും തങ്ങള്‍ക്ക് നോട്ടീസ് നല്‍കിയതിന്‍റെ കാരണം മനസ്സിലാകുന്നില്ലെന്നും അവര്‍ പറയുന്നു.

മരടിലെ ഫ്ലാറ്റില്‍ നിന്ന് കുടുംബങ്ങള്‍ക്ക് ഒഴിയാന്‍ നഗരസഭ നല്‍കിയ നോട്ടീസിന്‍റെ കാലാവധി ഇന്ന് അവസാനിക്കും. എന്നാല്‍ താമസക്കാരെ ആര് ഒഴിപ്പിക്കുമെന്നതില്‍ തീരുമാനമായിട്ടില്ല. ഇതുസംബന്ധിച്ച് സര്‍ക്കാരില്‍ നിന്ന് നഗരസഭയ്ക്ക് ഒരു അറിയിപ്പും ലഭിച്ചിട്ടില്ല.

സെപ്റ്റംബര്‍ 20-നകം നാല് ഫ്ലാറ്റുകള്‍ പൊളിച്ചുമാറ്റി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് സുപ്രീം കോടതി ഉത്തരവ്.

You must be logged in to post a comment Login