മരട് ഫ്‌ളാറ്റ് അഴിമതി കേസ് ; അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി

മരട് ഫ്‌ളാറ്റ് അഴിമതി കേസ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍
നീക്കമെന്ന് ആരോപണം. ഫ്‌ളാറ്റ് അഴിമതി കേസ് അന്വേഷണ ഉദ്യോഗസ്ഥനായ ജോസി
ചെറിയാനെ സ്ഥലം മാറ്റി. സിപിഐഎം നേതാവ് കെ സി ദേവസിയുടെ അറസ്റ്റിലേക്ക്
ക്രൈം ബ്രാഞ്ച് നീങ്ങുന്നു എന്ന സൂചന ലഭിച്ച സാഹചര്യത്തിലാണ് സ്ഥലം
മാറ്റമെന്നാണ് ആരോപണം.

ജോസി ചെറിയാനെ കൊല്ലം അഡീഷണല്‍ എസ്പിയായി സ്ഥാനക്കയറ്റം നല്‍കിയാണ്
സ്ഥലംമാറ്റിയിരിക്കുന്നത്. ദേവസിയെ രക്ഷിക്കാനുള്ള സിപിഐഎം നേതാക്കളുടെ
ഇടപെടല്‍ നേരത്തെ തന്നെ ചര്‍ച്ചാ വിഷയമായിരുന്നു. സ്ഥലംമാറ്റത്തിന്
പിന്നില്‍ പാര്‍ട്ടി സമ്മര്‍ദമുണ്ടെന്നും ആക്ഷേപമുണ്ട്. അന്വേഷണത്തിന്റെ
അന്തിമഘട്ടത്തിലുള്ള സ്ഥലം മാറ്റം കേസിനെ സാരമായി ബാധിക്കും. പുതിയ അന്വേഷണ
ഉദ്യോഗസ്ഥനെ നിയമിച്ചിട്ടുമില്ല. ബ്യൂട്ടീ പാര്‍ലര്‍ വെടിവയ്പ് കേസും
ജോസി ചെറിയാന്‍ തന്നെയാണ് അന്വേഷിക്കുന്നത്. ഈ കേസന്വേഷണവും ഇതോടെ
വഴിമുട്ടും

You must be logged in to post a comment Login