മരട് ഫ്‌ളാറ്റ് വിഷയം; നഗരസഭയുടെ നോട്ടീസ് നിയമാനുസൃതമല്ല; ഫ്ളാറ്റ് ഉടമകള്‍ ഇന്ന് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും

മരട്: നഗരസഭയുടെ ഒഴിപ്പിക്കല്‍ നോട്ടീസ് നിയമാനുസൃതം അല്ലെന്ന വാദവുമായി ഫ്ളാറ്റ് ഉടമകള്‍ ഇന്ന് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും. ഫ്ലാറ്റിനെതിരായ നടപടികള്‍ നഗരസഭ തുടര്‍ന്നാല്‍ സമരം അവസാനിപ്പിച്ചിരിക്കുകയാണെങ്കിലും, ശക്തമായി പ്രതിഷേധിക്കാനാണ് ഫ്ളാറ്റ് ഉടമകളുടെ തീരുമാനം.

ഫ്ളാറ്റില്‍ നിന്ന് ഒഴിയാന്‍ നിര്‍ദേശിച്ച് 5 ദിവസത്തെ സമയപരിധിയാണ് നഗരസഭ ഫ്ലാറ്റിലെ താമസക്കാര്‍ക്ക് നല്‍കിയത്. ഈ നോട്ടീസിന്റെ സമയപരിധി അവസാനിച്ചതോടെ, താത്കാലിക പുനരധിവാസ സൗകര്യം ആവശ്യമുള്ളവര്‍ അറിയിക്കണം എന്ന് ആവശ്യപ്പെട്ട് നഗരസഭ മറ്റൊരു നോട്ടീസ് കൂടി പതിച്ചിരുന്നു. അതിന്റേയും സമയപരിധി അവസാനിച്ചു.

നഗരസഭയുടെ നോട്ടീസിന് ഫ്ലാറ്റിലെ താമസക്കാരില്‍ ഒരാള്‍ പോലും മറുപടി നല്‍കിയില്ല. എന്നാല്‍, നഗരസഭയുടെ രണ്ട് നോട്ടീസുകളും നിയമാനുസൃതം അല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഫ്ലാറ്റ് ഉടമകള്‍ ഹര്‍ജി നല്‍കുന്നത്. സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ സര്‍ക്കാരിന് മുന്‍പില്‍ ഇനി രണ്ട് ദിവസം മാത്രമുള്ളപ്പോഴാണ് ഫ്ലാറ്റ് ഉടമകളുടെ ഹര്‍ജി ഹൈക്കോടതിയിലേക്ക് വരുന്നത്.

 

You must be logged in to post a comment Login