മരണം 290; ശ്രീലങ്കയില്‍ ദേശീയ അടിയന്തരാവസ്ഥ

 

കൊളംബോ: ശ്രീലങ്കയില്‍ ദേശീയ അടിന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇന്ന് രാത്രി മുതല്‍ അടിയന്തരാവസ്ഥ നിലവില്‍ വരും. ഈസ്റ്റര്‍ സ്ഫോടനങ്ങളുടെ ഭീതിമാറും മുന്‍പ് തന്നെ കൊളംബോ നഗരത്തിലെ പ്രധാന ബസ് സ്റ്റേഷനില്‍ നിന്ന് 87 ബോംബ് ഡിറ്റണേറ്ററുകള്‍ കണ്ടെത്തിയതായി പോലീസ് പറഞ്ഞു.

ശ്രീലങ്കന്‍ പ്രസിഡന്‍റ് മൈത്രിപാല സിരിസേനയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഈസ്റ്റര്‍ പ്രാര്‍ഥനയ്‍ക്ക് ഇടയ്‍ക്ക് കൊളംബോയിലെ മൂന്ന് ക്രിസ്ത്യന്‍ പള്ളികളിലും മൂന്ന് ആഢംബര ഹോട്ടലുകളിലുമായി നടന്ന ആറ് ചാവേര്‍ സ്ഫോടനങ്ങളിലും നഗരപ്രാന്തത്തില്‍ രണ്ട് ഇടങ്ങിളിലുണ്ടായ സ്ഫോടനങ്ങളിലുമായി ഇതുവരെ 290 പേരാണ് കൊല്ലപ്പെട്ടത്.

സ്ഫോടനങ്ങള്‍ക്ക് പിന്നില്‍ ശ്രീലങ്കന്‍ പൗരന്മാര്‍ തന്നെയാണെന്ന് സര്‍ക്കാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. നാഷണല്‍ തവാഹീദ് ജമാത്ത് എന്ന ഭീകരവാദി സംഘടനയാണ് ആക്രമണത്തിന് പിന്നിലെന്നാണ് സര്‍ക്കാര്‍ സംശയിക്കുന്നത്. ഇതുവരെ ആക്രമണങ്ങളുടെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

You must be logged in to post a comment Login