മരിച്ചു പോയ മകന്‍ മകളെ കാണാന്‍ വീട്ടില്‍ വരുന്നെന്ന് ഹോളിവുഡ് നടിയുടെ വെളിപ്പെടുത്തല്‍

kym marsh
മരിച്ചുപോയ പ്രിയപ്പെട്ടവരുടെ സാനിധ്യം വീടികുളില്‍ അനുഭവപ്പെടുന്നതു പുതിയ കാര്യമല്ല. എന്നാല്‍ കത്തരമൊരു അനുഭവത്തിന്റെ കല പറയുകയാണ് പ്രശ്‌സത ഹോളിവുഡ് നടിയും ഗായികയുമായ കിം മാര്‍ഷല്‍. ഒരു ടിവി ഷോയ്ക്കിടയിലാണു താരം തന്റെ അനുഭവം വെളിപ്പെടുത്തിയത്. ഏഴുവര്‍ഷം മുമ്പു മരിച്ച മകന്‍ ആര്‍ക്കി വീട്ടില്‍ എത്തുന്നു എന്നാണ് കിം വെളിപ്പെടുത്തിയത്. അഞ്ചുവയസുകാരിയായ മകള്‍ പോളിയെ സന്ദര്‍ശിക്കാനാണു മരിച്ചുപോയ മകന്റെ ആത്മാവ് വീട്ടില്‍ എത്തിയതെന്ന് ഇവര്‍ പറയുന്നു.

മുന്‍ ഭര്‍ത്താവ് ജാമി ലോമസില്‍ കിമ്മിനുണ്ടായ പുത്രനായിരുന്നു ആര്‍ക്കി. 18 ആഴ്ച മുമ്പേ ജനിച്ച ആര്‍ക്കി അധികം വൈകതെ മരിച്ചു. എന്നാല്‍ മകന്‍ മരിച്ച് ഏഴുവര്‍ഷം കഴിഞ്ഞും അവന്റെ സാനിധ്യം വീട്ടില്‍ ഉണ്ടെന്ന് ഇവര്‍ വ്യക്തമാക്കുന്നു. എല്ല ഫെബ്രുവരിയിലും അവന്റെ ഓര്‍മ്മദിവസം വീട്ടില്‍ മെഴുകുതിരി കത്തിക്കുകയും ബലൂണുകള്‍ തൂക്കുകയും ചെയ്യും.

ഈ വര്‍ഷവും ആ ദിവസം മകന്‍ വീട്ടില്‍ വന്നു എന്നാണു കിം പറയുന്നത്. അത്താഴം കഴിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ മകള്‍ പോളിയുടെ മുറിയില്‍ നിന്നു ചില ശബ്ദങ്ങള്‍ കേട്ടു. ചെന്നു നോക്കിയപ്പോള്‍ മകള്‍ സുഖമായി ഉറങ്ങുന്നു. തിരിച്ചെത്തിയപ്പോള്‍ അവളുടെ മുറിയില്‍ വീണ്ടും ശബ്ദം. എന്തോ ചാടുന്നതിനു സമാനമായ ശബ്ദമാണു കേട്ടിരുന്നത്.

ഇതിനിടയില്‍ കിമ്മിന്റെ മറ്റൊരു മകന്‍ ഡേവിഡ് പറഞ്ഞു മുറിയിലെ വലിയ വിളക്കുകള്‍ തനിയെ അനങ്ങിയെന്ന്. ആ സമയത്ത് ഒരു കുഞ്ഞിന്റെ കരച്ചിലും കേട്ടു. എന്നാല്‍ പോളി അപ്പോഴും എഴുന്നേറ്റിട്ടുണ്ടായിരുന്നില്ല. മരിച്ചു പോയ മകന്‍ ജനിച്ച അതെ സമയത്തു തന്നെയാണ് ഇതൊക്കെ സംഭവിച്ചത്. എന്നാല്‍ ആ സമയത്തു തനിക്കു പേടി തോന്നിയില്ലെന്നു കിം പറഞ്ഞു. കാരണം മകന്‍ തങ്ങളൊടു ഹലോ പറയാനാണത്രേ വന്നത്.

You must be logged in to post a comment Login