മരിച്ച ജവാന്മാരുടെ കുടുംബത്തിന് ആശ്വാസമായി സൈന നെഹ്‌വാള്‍ ആറ് ലക്ഷം രൂപ ധനസഹായം നല്‍കും

ഡല്‍ഹി: ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ സിആര്‍പിഎഫ് ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് ബാഡ്മിന്റണ്‍ താരം സൈന നെഹ്‌വാളിന്റെ ധനസഹായം.ഇതിനായി താരം ആറു ലക്ഷം രൂപയാണ് ചിലവാക്കുക. ഛത്തീസ്ഗഡിലെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട 12 ജവാന്മാരുടെ കുടുംബങ്ങള്‍ക്കാണ് പണം നല്‍കുക. ഓരോ ജവാന്മാരുടെയും കുടുംബത്തിനും 50,000 രൂപ വീതം നല്‍കും.

അവര്‍ക്കു നേരിട്ട ദുരന്തത്തില്‍ വേദനയുണ്ടെന്നും ആ കുടുംബത്തിന്റെ വേദനയില്‍ പങ്കുചേരാനാണ് ആറു ലക്ഷം ആശ്വാസധനമായി നല്‍കുന്നതെന്നും സൈന പറഞ്ഞു. നമുക്കു സുരക്ഷയൊരുക്കാന്‍ പോരാടുന്ന ഭടന്മാരോട് ഏറെ ബഹുമാനമുണ്ട്. അവരുടെ ജീവന്‍ ഇനി തിരിച്ചു ലഭിക്കില്ല. എങ്കിലും അവരുടെ കുടുംബത്തിനു ചെറിയ ആശ്വാസം പകരാനാണു തന്റെ ശ്രമമെന്നും സൈന വ്യക്തമാക്കി.

You must be logged in to post a comment Login