മരുന്നടി; റഷ്യന്‍ താരം തത്യാന ചെര്‍നോവയുടെ ഒളിമ്പിക് വെങ്കലമെഡല്‍ തിരിച്ചെടുത്തു

ലോസേന്‍ : ഉത്തേജകമരുന്ന് ഉപയോഗിച്ചതായി തെളിഞ്ഞ റഷ്യന്‍ ഹെപ്റ്റാത്തലീറ്റ് തത്യാന ചെര്‍നോവയുടെ ഒളിമ്പിക് വെങ്കലമെഡല്‍ അന്താരാഷ്ട്ര ഒളിമ്പിക് അസോസിയേഷന്‍ തിരിച്ചെടുത്തു. 2008 ബീജിങ് ഒളിമ്പിക്‌സില്‍ നാലാമതായി ഫിനിഷ് ചെയ്ത ചെര്‍നോവയ്ക്ക് മൂന്നാം സ്ഥാനക്കാരിയായ ഉക്രയ്‌ന്റെ ല്യൂഡ്‌മൈല ബ്‌ളോന്‍സ്‌ക മരുന്നടിക്ക് പിടിയിലായതിനെത്തുടര്‍ന്നാണ് വെങ്കലം സ്വന്തമായത്.

എന്നാല്‍ 2008ല്‍ ശേഖരിച്ച രക്തസാമ്പിളുകളുടെ പുനഃപരിശോധനയില്‍ ചെര്‍നോവയും മരുന്നടിച്ചതായി കണ്ടെത്തുകയായിരുന്നു. ഇതോടെ ബ്രിട്ടീഷ് താരം കെല്ലി സൊതേര്‍ടണ് വെങ്കലമെഡല്‍ സ്വന്തമാകും. മത്സരത്തില്‍ അഞ്ചാമതായിരുന്നു സൊതേര്‍ടണ്‍.

You must be logged in to post a comment Login