Breaking News

‘മരുമക്കള്‍ മാളുകളില്‍ കയറിയിറങ്ങുന്ന പരിഷ്‌കാരികളാവരുത്’; മക്കള്‍ക്ക് വധുക്കളെ ദേവി തേടി റാബ്രി

പറ്റ്‌ന: ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവിന്റെ ഭാര്യയുമായ റാബ്രി ദേവി മക്കള്‍ക്ക് വധുക്കളെ തേടുന്നു. തന്റെ മക്കള്‍ക്ക് ഭാര്യമാരായി വരുന്ന പെണ്‍കുട്ടികളെ കുറിച്ച് റാബ്രിക്ക് ചില നിബന്ധനകളുണ്ട്. ഷോപ്പിങ് മാളുകളില്‍ കയറിയിറങ്ങുന്ന പരിഷ്‌കാരികളാവരുത്, നാടന്‍ പെണ്‍കുട്ടികളായിരിക്കണം ഭാവി മരുമക്കളെന്നാണ് റാബ്രി ദേവി പറയുന്നത്.

ബിഹാര്‍ മന്ത്രിസഭയിലെ മന്ത്രിമാരാണ് റാബ്രി ദേവിയുടെയും ലാലുപ്രസാദിന്റെയും മക്കളായ തേജ് പ്രതാപും തേജസ്വി പ്രസാദും. തേജസ്വി പ്രസാദ് ഉപമുഖ്യമന്ത്രിയും തേജ് പ്രതാപ് ആരോഗ്യമന്ത്രിയുമാണ്. ലാലുപ്രസാദിന്റെ എഴുപതാം ജന്മദിനാഘോഷത്തിനിടെയാണ് റാബ്രി ദേവി തന്റെ ഭാവി മരുമക്കളെക്കുറിച്ചുള്ള സങ്കല്‍പം പങ്കുവെച്ചത്.

സിനിമാ തീയറ്ററുകളിലും ഷോപ്പിങ് മാളുകളിലും പോകുന്ന പെണ്‍കുട്ടികളെ തന്റെ മക്കള്‍ക്ക് വധുക്കളായി വേണ്ട. ‘സംസ്‌കാര സമ്പന്നരായ’ പെണ്‍കുട്ടികളെയാണ് വേണ്ടത്, പ്രത്യേകിച്ച് വലിയ മതവിശ്വാസിയായ തേജ് പ്രതാപിന്. നന്നായി വീടു നോക്കുന്ന, മുതിര്‍ന്നവരെ ബഹുമാനിക്കുന്ന, തന്നെപ്പോലെ വീടിനു പുറത്തെ കാര്യങ്ങളും നോക്കാനറിയുന്ന പെണ്‍കുട്ടികളായിരിക്കണം മരുമക്ക

You must be logged in to post a comment Login