മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിച്ചു

മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിച്ചു
വത്തിക്കാൻ സിറ്റി: മഹോളി ഫാമിലി സന്യാസിനി സമൂഹത്തിന്റെ സ്ഥാപക മറിയം ത്രേസ്യ ഉൾപ്പെടെ അഞ്ചുപേരെ വിശുദ്ധരായി പ്രഖ്യാപിച്ചു. ഫ്രാന്‍സിസ് മാര്‍പാപ്പയാണ് അഞ്ച് പേരെയും വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തിയത്. കവിയും ചിന്തകനുമായിരുന്ന ജോണ്‍ ഹെന്റി ന്യൂമാന്‍ (ഇംഗ്ലണ്ട്), സിസ്റ്റര്‍ ജ്യൂസെപ്പിന വാനീനി (ഇറ്റലി), സിസ്റ്റര്‍ ഡല്‍ച്ചേ ലോപ്പസ് പോന്റസ് (ബ്രസീല്‍), മര്‍ഗരീത്ത ബേയ്‌സ് (സ്വിറ്റ്സര്‍ലന്‍ഡ്) എന്നിവരാണ് മറിയംത്രേസ്യയ്‌ക്കൊപ്പം വിശുദ്ധപദവിയിലേക്ക് ഉയര്‍ത്തപ്പെട്ടത്.

വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30നാണ് മാർപ്പാപ്പയുടെ കാർമ്മികത്വത്തിൽ ചടങ്ങുകൾ ആരംഭിച്ചത്.

ഇന്ത്യയിൽ നിന്നും അല്‍ഫോന്‍സാമ്മ, കുര്യാക്കോസ് ചാവറ ഏലിയാസച്ചന്‍, ഏവുപ്രാസ്യാമ്മ, മദര്‍ തെരേസ എന്നിവര്‍ക്കു പിന്നാലെയാണ് മറിയം ത്രേസ്യയെയും വിശുദ്ധയായി പ്രഖ്യാപിച്ചിരിക്കുന്നത്.

മറിയം ത്രേസ്യയുടെയും മറ്റ് അഞ്ച്  പേരുടെയും ജീവചരിത്രം വിവിധ ഭാഷകളില്‍ വായിച്ചതിനു ശേഷമാണ് മാർപ്പാപ്പവിശുദ്ധരായി പ്രഖ്യാപിച്ചത്. വിശുദ്ധരായി പ്രഖ്യാപിക്കപ്പെട്ടവരുടെ മധ്യസ്ഥത്താൽ രോഗശാന്തി ലഭിച്ചവരും വെദികരും ബന്ധുക്കളും ചേർന്ന് തിരുശേഷിപ്പ് അൾത്താരയിൽ സമർപ്പിക്കും. ഈ തിരുശേഷിപ്പിനെ മാർപ്പാപ്പ വണങ്ങുന്നതോടെ എല്ലാ ആരാധനാലയങ്ങളിലും ഈ അഞ്ചു വിശുദ്ധരെയും വണങ്ങാൻ അംഗീകരം ലഭിക്കും.

കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി, വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ എന്നിവർ ഉൾപ്പെട്ട ഇന്ത്യൻ സംഘവും ചടങ്ങുകൾക്ക് സാക്ഷികളായി.

You must be logged in to post a comment Login